നടൻ ഫഹദ് ഫാസിലും നസ്രിയയും ക്ഷേത്രത്തിനുളളിൽ കയറിയതാണ് ഇപ്പോൾ മാധ്യമങ്ങളിൽ ചൂട് പിടിക്കുന്ന വിഷയം. സംഗീത സംവിധായകൻ സുഷിൻ ശ്യാമിന്റെ വിവാഹത്തിനാണ് തൃപ്പുണിതറ ക്ഷേത്രത്തിൽ താരങ്ങൾ എത്തിയത്. ഇതേതുടർന്ന് മതത്തെ ചൊല്ലിയുളള വിദ്വേഷ പ്രചരണങ്ങളാണ് പലരുമിടയിൽ നടക്കുന്നത്. ഇവർ ക്ഷേത്രത്തിൽ എത്തിയത് ആചാര ലംഘനം എന്നാണ് അഡ്വ. കൃഷ്ണരാജിന്റെ പരാമർശം. സംഭവത്തിനെതിരെ പിന്തുണ അറിയിച്ച് പലരും രംഗത്തെതിട്ടുണ്ട്. സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം സുഭാഷിണി അലി ട്വിറ്ററിലൂടെ നടത്തിയ പ്രതികരണമാണ് ചർച്ചയാകുന്നത്.
കേരളത്തിൽ നില നിൽക്കുന്നത് മനോഹരമായ സൗഹൃദ അന്തരീക്ഷമാണ്. ഈ സൗഹൃദ അന്തരീക്ഷം തകർക്കാനുള ശ്രമമാണ് ബി ജെ പി നടത്തുന്നതെന്നും അവർ വിമർശിച്ചു. വിധവയായ ഹിന്ദു സ്ത്രീയുടെ മകളുടെ കല്യാണം കേരളത്തിൽ ഒരു മുസ്ലിം പള്ളിയിൽ വച്ച് നടക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. ക്ഷേത്രങ്ങളിലെ പലചടങ്ങുകളിൽ മുസ്ലിം സഹോദരങ്ങൾ പങ്കെടുക്കുന്നതും കണ്ടിട്ടുണ്ട്. അങ്ങനെയൊക്കെയുള്ള കേരളത്തിന്റെ സൗഹൃദ അന്തരീക്ഷം തകർക്കാനുള ശ്രമമാണ് ബി ജെ പി നടത്തുന്നതെന്നും സുഭാഷിണി പറഞ്ഞു.
ഫഹദ് ഫാസിൽ വിവാഹ ചടങ്ങിനായി ക്ഷേത്രത്തിലെത്തിയത് സ്വാഭാവിക സംഭവം മാത്രമാണെന്നും അതിൽ എന്ത് പ്രശ്നമാണ് ഉള്ളതെന്നും അവർ ചോദിച്ചു. ഗുരുവായൂർ അമ്പലത്തിനുള്ളിൽ സുരേഷ് ഗോപിയുടെ മകളുടെ കല്യാണത്തിന് മമ്മൂട്ടി മോഹൻലാലും പങ്കെടുത്തതും സുഭാഷിണി അലി ചൂണ്ടികാട്ടി. അവർക്കൊപ്പം അന്നുണ്ടായിരുന്നത് പ്രധാനമന്ത്രി നരേന്ദ്രമോദിയാണെന്ന കാര്യവും സിപിഐഎം പി ബി അംഗം ഓർമ്മിപ്പിച്ചു. അതേസമയം നടൻ വിനായകനും പ്രതികരിച്ചിട്ടുണ്ട്. ക്ഷേത്ര പരിസരത്താണ് ഇവർ നിൽക്കുന്നത് അല്ലാതെ ശ്രീകോവിലിന്റെ മുൻപിലല്ല അത് എങ്ങനെ ആചാര ലംഘനമാകും എന്നാണ് പലരും പറയുന്നത്.
