നടി മിയയ്‌ക്ക് 2 കോടി രൂപ പിഴ; മറുപടിയുമായി താരം

കറി പൗഡറിന്റെ പരസ്യത്തില്‍ തെറ്റായ അവകാശ വാദങ്ങള്‍ ഉന്നയിച്ചതിന് കമ്പനി ഉടമ നടി മിയയ്‌ക്കെതിരെ 2 കോടി രൂപ പിഴ ചുമത്തിയെന്ന വാർത്തയാണ് സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നത്. എന്നാൽ സംഭവത്തിന്റെ സത്യവസ്ഥയെ കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് മിയ. സംഭവം വ്യാജമാണെന്നാണ് താരം പറയുന്നത്. കാരണം ഇത്തരത്തിലൊരു നിയമനടപടി തനിക്കെതിരെ നടക്കുന്നതായി രേഖാമൂലം അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്നും സോഷ്യൽ മീഡിയയിലൂടെയാണ് താനും ഇക്കാര്യം അറിഞ്ഞത് എന്നുമാണ് മിയ വ്യക്തമാക്കിയത്.

വാർത്തയുടെ തലക്കെട്ട് തന്നെ പരസ്പര വിരുദ്ധമാണ്. എന്തിനാണ് ഒരു ബ്രാൻഡിന്റെ ഉടമ അത് പ്രമോട്ട് ചെയ്യുന്ന ബ്രാൻഡ് അംബാസഡർക്കെതിരെ പരാതി നൽകുന്നതെന്ന് മനസ്സിലാകുന്നില്ലെന്നു മിയ പറയുന്നു. എന്തിനാണ് ഇങ്ങനൊരു വാർത്ത പ്രചരിക്കുന്നതെന്ന് അറിയില്ല. ഈ വാർത്തയിൽ കൊടുത്തിരിക്കുന്ന തലക്കെട്ട് തന്നെ പരസ്പര വിരുദ്ധമാണന്നാണ് മിയ പറയുന്നത്. പലപ്പോഴും ഇത്തരം കെട്ടിച്ചമച്ച വാര്‍ത്തകള്‍ താരങ്ങള്‍ക്കെതിരെ പ്രചരിക്കാറുണ്ട്. വസ്തുതകള്‍ പുറത്ത് വരുന്നതിന് മുമ്പ് തന്നെ വ്യാജ വാര്‍ത്തകള്‍ ലോകം മുഴുവൻ എത്തികഴിഞ്ഞിട്ടുണ്ടാകും അതുകൊണ്ട് തന്നെ പലപ്പോഴും വ്യാജ വാര്‍ത്തകള്‍ താരങ്ങള്‍ക്ക് തലവേദന സൃഷ്ടിക്കാറുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *