കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രാലയത്തിന് കീഴിലുള്ള സിഎസ്ഐആർ-നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്റർഡിസിപ്ലിനറി സയൻസ് ആൻഡ് ടെക്നോളജി(സിഎസ്ഐആർ-എൻഐ ഐഎസ്ടി)യുടെ സുവർണ്ണ ജൂബിലി ആഘോഷങ്ങൾ ഒക്ടോബർ 17 ( വ്യാഴാഴ്ച) വൈകുന്നേരം 3 മണിക്ക് കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് സഹമന്ത്രി ഡോ. ജിതേന്ദ്ര സിംഗ് ഉദ്ഘാടനം ചെയ്യും.
തിരുവനന്തപുരം പാപ്പനംകോട് സിഎസ്ഐആർ എൻഐഐഎസ്ടി ക്യാംപസിൽ നടക്കുന്ന ചടങ്ങിൽ സിഎസ്ഐആർ ഡയറക്ടർ ജനറലും , ഡിഎസ്ഐആർ സെക്രട്ടറിയുമായ ഡോ. എൻ കലൈസെൽവി അധ്യക്ഷത വഹിക്കും. സുവർണ്ണ ജൂബിലി ഇയർ ബുക്കും, സുവർണ്ണ ജൂബിലി സ്മരണിക സ്റ്റാമ്പും കേന്ദ്ര സഹമന്ത്രി പുറത്തിറക്കും. ആയുർവേദ ഗവേഷണത്തിനായുള്ള മികവിന്റെ കേന്ദ്രത്തിന്റെ (സെന്റർ ഓഫ് എക്സലൻസ് ഇൻ ആയുർവേദ റിസർച്ച് )തറക്കല്ലിടലും, സെന്റർ ഓഫ് എക്സലൻസ് ഇൻ പെർഫോമൻസ് കെമിക്കൽസ് ആൻഡ് സസ്‌റ്റൈനബിൾ പോളിമെഴ്‌സിന്റെ ഉദ്ഘാടനവും കേന്ദ്ര സഹമന്ത്രി നിർവഹിക്കും. സിഎസ്ഐആർ -എൻഐഐഎസ്ടി തിരുവനന്തപുരം ഡയറക്ടർ ഡോ. അനന്തരാമകൃഷ്ണൻ, സിഎസ്ഐആർ -എൻഐഐഎസ്ടി ചീഫ് സയന്റിസ്റ്റ് ഡോ പി നിഷി തുടങ്ങിയവർ പങ്കെടുക്കും.
