ഗവര്‍ണര്‍ പറഞ്ഞുകൊണ്ടിരിക്കുന്നതില്‍ യാതൊരു അടിസ്ഥാനവുമില്ലെന്ന് അദ്ദേഹം പറഞ്ഞു. ഗവര്‍ണര്‍ ചോദിച്ച എല്ലാ ചോദ്യങ്ങള്‍ക്കും മുഖ്യമന്ത്രി മറുപടി നല്‍കിയിട്ടുണ്ട്. എന്നിട്ടും മലപ്പുറം പ്രയോഗവുമായി ഗവര്‍ണര്‍ രംഗത്ത് എത്തിയിരിക്കുന്നു. വസ്തുതകള്‍ പൂര്‍ണമായി പുറത്ത് വന്നാലും അതൊന്നും തനിക്ക് ബാധകമല്ല എന്ന രീതിയിലുള്ള പ്രചരണമാണ് സംഘടിപ്പിച്ചു കൊണ്ടിരിക്കുന്നത്. വിലകുറഞ്ഞ ഒരു രീതിയാണ് ഇതെന്നും എം വി ഗോവിന്ദന് വ്യക്തമാക്കി.
ഭരണഘടനാപരമായ ഉത്തരവാദിത്വം ഗവര്‍ണര്‍ക്ക് ഒരിക്കലും നിറവേറ്റാനായിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. എന്തിനാണ് ആ പദവിയില്‍ ഇരിക്കുന്നതെന്ന് ഗവര്‍ണര്‍ തന്നെ ആലോചിക്കട്ടെയെന്നും ചോദ്യത്തിന് മറുപടിയായി എംവി ഗോവിന്ദന് വ്യക്തമാക്കി. പദാനുപദം ഗവര്‍ണര്‍ക്ക് മറുപടി പറയേണ്ട കാര്യമില്ല. ഇതിലും വലിയ വെല്ലുവിളി ഗവര്‍ണര്‍ നേരത്തെ നടത്തിയിട്ടുണ്ട് – അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രി ദേശവിരുദ്ധ സംഘടനകളെ പരിപോഷിപ്പിക്കുന്നുവെന്ന ആരോപണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ഇന്നലെ വീണ്ടും രംഗത്തെത്തിയിരുന്നു. തന്റെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാത്ത മുഖ്യമന്ത്രിയുടെ നിശബ്ദതയും നിഷ്ക്രിയത്വവും മുഖ്യമന്ത്രിക്ക് എന്തോ ഒളിക്കാനുണ്ടെന്ന പ്രതീതിയാണ് ഉണ്ടാക്കുന്നതെന്ന് ഗവര്‍ണര്‍ തുറന്നടിച്ചു.
അതേസമയം മുഖ്യമന്ത്രി– ഗവർണർ പോര് കടുക്കുന്നു. ദ് ഹിന്ദുവിന്റെ വിശദീകരണം മുൻനിർത്തി ഗവർണർ കത്തയയ്ക്കും എന്ന് അറിയിച്ചിട്ടിണ്ട്. പത്രത്തിൽ അച്ചടിച്ചുവന്നത് തെറ്റാണെങ്കിൽ ഇക്കാര്യത്തിൽ എന്തു നടപടിയെടുത്തുവെന്ന് വിശദീകരിക്കണം. ഗവർണർ നിലപാട് കടുപ്പിച്ചാൽ വാർത്താസമ്മേളനം വിളിച്ചുചേർത്ത് മുഖ്യമന്ത്രി മറുപടി പറയുമെന്നാണ് വിവരം. മുഖ്യമന്ത്രിക്ക് വിശ്വാസ്യത നഷ്ടമായെന്ന ഗവർണറുടെ പരാമർശം രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതാണെന്നാണ് സിപിഎം വിലയിരുത്തുന്നത്.
കൂടാടെ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ചീഫ് സെക്രട്ടറിയും ഡിജിപിയും നേരിട്ടെത്തി വിശദീകരണം നല്‍കണമെന്ന് ഗവര്‍ണര്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന് തയ്യാറല്ലെന്ന് സര്‍ക്കാര്‍ നിലപാട് എടുത്തതോടെയാണ് ചൊവ്വാഴ്ച ഗവര്‍ണര്‍ അതിരൂക്ഷമായ ഭാഷയില്‍ മുഖ്യമന്ത്രിക്ക് കത്തയച്ചത്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട എന്തോ മുഖ്യമന്ത്രിക്ക് മറച്ചുവെക്കാനുണ്ട് എന്നതടക്കമുള്ള കാര്യങ്ങളാണ് കത്തില്‍ ഗവര്‍ണര്‍ ആരോപിച്ചത്.
