“വടശ്ശേരിക്കോണം ദേശസേവിനി ഗ്രന്ഥശാലയിൽ വിദ്യാരംഭം 13ന് “

വർക്കല : വടശ്ശേരിക്കോണം ദേശസേവിനി ഗ്രന്ഥശാലയിൽ വിജയദശമി ദിനമായ ഒക്ടോബർ 13, ഞായറാഴ്ച വിദ്യാരംഭ ചടങ്ങ് സംഘടിപ്പിക്കും. കലാ-സാഹിത്യ, സാമൂഹ്യ- സാംസ്കാരിക മേഖലകളിലെ പ്രമുഖർ രാവിലെ 7 മണി മുതൽ 10 മണി വരെ വടശ്ശേരിക്കോണം ദേശസേവിനി ഗ്രന്ഥശാല ഹാളിൽ നടക്കുന്ന വിദ്യാരംഭ കർമ്മത്തിൽ കുട്ടികൾക്ക് ആദ്യാക്ഷരം കുറിക്കും. കുട്ടികളെ എഴുത്തിനിരുത്താൻ ആഗ്രഹിക്കുന്നവർ 9895020824, 9745070373, 8590243615 എന്നീ ഫോൺ നമ്പറുകളിൽ മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യണമെന്ന് ദേശസേവിനി ഗ്രന്ഥശാല പ്രസിഡന്റ് സാബു. എസ്, സെക്രട്ടറി എസ്. സുദർശനൻ എന്നിവർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *