കോതമംഗലം : കോതമംഗലം രാമല്ലൂരിൽ നിന്ന് തിങ്കളാഴ്ച്ച രാവിലെ കൂറ്റൻ പെരുമ്പാമ്പിനെ പിടികൂടി. സ്വകാര്യ വ്യക്തിയുടെ വീട്ടിലെ കോഴിയെ തിന്ന ശേഷം പുരയിടത്തിന് സമീപത്തുകൂടിയോഴുകുന്ന തോട്ടിലേക്ക് പോയ പാമ്പിനെ പ്രശസ്ത പാമ്പ് പിടുത്ത വിദഗ്തൻ മാർട്ടിൻ മേക്കമാലിയാണ് വരുതിയിലാക്കിയത്. തോട്ടിൽ നിന്ന് പിടികൂടി കരക്ക് കയറ്റുന്നതിനിടയിൽ തോട്ടിൽ കിടന്ന കുപ്പി ചില്ല് കാലിൽ ആഴത്തിൽ തറച്ചു കയറി മാർട്ടിന് പരിക്കുംപറ്റി. പിടികൂടിയ പാമ്പിനു 40 കിലോയോളം ഭാരമുണ്ടെന്ന് മാർട്ടിൻ പറഞ്ഞു. പെരുമ്പാമ്പിനെ പിന്നീട് കോതമംഗലം വനപാലകർക്ക് കൈമാറി

കോതമംഗലം രാമല്ലൂരിൽ നിന്ന് കൂറ്റൻ പെരുമ്പാമ്പിനെ പിടികൂടി കരക്ക് കയറ്റുന്ന മാർട്ടിൻ മേക്കമാലി

 
                                            