വിഴിഞ്ഞം തുറമുഖ തീരത്ത് ആദ്യ മദര്‍ഷിപ്പ് സാന്‍ ഫെര്‍ണാണ്ടോ എത്തി

വിഴിഞ്ഞം തുറമുഖ തീരത്ത് ആദ്യ മദര്‍ഷിപ്പ് സാന്‍ ഫെര്‍ണാണ്ടോ എത്തിരിക്കികയാണ്. തീരത്ത് എത്തിയ മദര്‍ഷിപ്പിന് വാട്ടര്‍ സ്വീകരണം നല്‍കി. ചരക്കുനിറച്ച 1960 കണ്ടൈനറുകളുമാണ് മെര്‍സ്‌കിന്റെ സാന്‍ ഫെര്‍ണാണ്ടോ എന്ന കപ്പലാണ് തീരത്ത് അടുക്കുന്നത്. ജുലൈ രണ്ടിന് ചൈനയിലെ സിയാമെൻ തുറമുഖത്ത് നിന്നും പുറപ്പെട്ട കപ്പൽ കൊളംബോ വഴിയാണ് വിഴിഞ്ഞത്തെത്തുന്നത്. നാളെയാണ് ട്രയൽ റൺ നടക്കുക.

ചരക്കുകൾ മാറ്റുന്നതിനായി ക്രെയിനുകൾ സജ്ജമാണ്. മുഖ്യമന്ത്രിയും, കേന്ദ്ര തുറമുഖ മന്ത്രിയും അദാനി പോർട്ട് അധികൃതരും, വിസിൽ അധികൃതരും ചേർന്ന കപ്പലിനെ സ്വാ​ഗതം ചെയ്യും. ട്രയൽ റണ്ണിന്റെ ഉദ്ഘാടനം പിണറായി വിജയൻ ചെയ്യും. കപ്പലിലുള്ള മുഴുവൻ ചരക്കും തുറമുഖത്ത് ഇറക്കി അന്നുതന്നെ സാൻ ഫെർണാണ്ടോ മടങ്ങും.

തൊട്ട് പിന്നാലെ രണ്ട് ഫീഡർ കപ്പലുകൾ എത്തി ചരക്കുകൾ മറ്റ് തുറമുഖങ്ങളിലേക്ക് കൊണ്ടുപോകും. വിഴിഞ്ഞം തുറമുഖത്ത് ആദ്യ മദർഷിപ്പ് എത്തുമ്പോൾ കേരളത്തെ സംബന്ധിച്ച് ആഹ്ലാദത്തിന്റെയും അഭിമാനത്തിന്റെയും നിമിഷമെന്ന് തുറമുഖ മന്ത്രി വിഎൻ വാസവൻ. ലോകം കേരളത്തെ ഉറ്റുനോക്കുകയാണെന്നും ചരിത്രനിമിഷമാണെന്നും മന്ത്രി ട്വന്റിഫോറിനോട് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *