കല്‍ക്കി 2898 എഡി ആഗോള കളക്ഷനില്‍ വൻ കുതിപ്പ്; ഇന്ത്യൻ 2 ന് പിടിച്ച് നിൽക്കാൻ സാധിക്കുമോ ?

കല്‍ക്കി 2898 എഡി ആഗോള കളക്ഷനില്‍ വൻ കുതിപ്പ് നടത്തുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഈ സാഹചര്യത്തിൽ കമല്‍ഹാസൻ നായകനായി ഇന്ത്യൻ 2 സിനിമയും റിലീസിനൊരുങ്ങിയിരിക്കുകയാണ്. കല്‍ക്കിയുടെ കുതിപ്പിന് തടയിടാൻ കമല്‍ഹാസൻ ചിത്രത്തിന് സാധിക്കുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. തമിഴ്‍നാട്ടിൽ ഇന്ത്യൻ 2വിന്റെ അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗില്‍ മാത്രം റിലീസിന് രണ്ട് കോടി കവിഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്.

വൻ തുകയ്‍ക്കാണ് തെലുങ്ക് പതിപ്പിന്റെ തിയറ്റര്‍ റൈറ്റ്‍സ് വിറ്റുപോയത് എന്നാണ് റിപ്പോര്‍ട്ട്. റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത് ജൂലൈ 12നാണ്. ഭാരതീയുഡു 2 എന്ന പേരിലാണ് ചിത്രം തെലുങ്കിലെത്തുക. ഭാരതീയുഡു 2വിന് ലഭിച്ചിരിക്കുന്നത് 24 കോടി രൂപയാണ്.

സംവിധാനം നിര്‍വഹിക്കുന്നത് എസ് ഷങ്കറാണ്. കമല്‍ഹാസൻ വീണ്ടും ഇന്ത്യൻ 2 സിനിമയുമായി എത്തുമ്പോള്‍ വിജയത്തില്‍ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ല. ഛായാഗ്രാഹണം രവി വര്‍മ്മയാണ് നിര്‍വഹിക്കുന്നത്. നടൻ സിദ്ധാര്‍ഥ് ഒരു പ്രധാനപ്പെട്ട കഥാപാത്രമായി എത്തുമ്പോള്‍ എസ് ജെ സൂര്യ, വിവേക്, സാക്കിര്‍ ഹുസൈൻ, ജയപ്രകാശ്, ജഗൻ, ഡെല്‍ഹി ഗണേഷ്, സമുദ്രക്കനി, നിഴല്‍ഗള്‍ രവി, ജോര്‍ജ് മര്യൻ, വിനോദ് സാഗര്‍, ബെനെഡിക്റ്റ് ഗാരെറ്റ്, പ്രിയ ഭവാനി ശങ്കര്‍, രാകുല്‍ പ്രീത് സിംഗ്, ബ്രഹ്‍മാനന്ദൻ, ബോബി സിൻഹ തുടങ്ങിയവരും വീരസേഖരൻ സേനാപതിയായി എത്തുന്ന നായകൻ കമല്‍ഹാസനൊപ്പമുണ്ടാകുമ്പോള്‍ സംഗീതം അനിരുദ്ധ് രവിചന്ദറുമാണ്.

Leave a Reply

Your email address will not be published. Required fields are marked *