യാത്രക്കാരന്റെ പവർ ബാങ്ക് പൊട്ടിത്തെറിച്ച് അബുദാബി-കോഴിക്കോട് വിമാനത്തിന് തീപിടിച്ചു. ആളപായമില്ല എന്നാണ് അറിയാൻ കഴിയുന്നത്. ഇന്ന് പുലർച്ചെ എയർ അറേബ്യയുടെ വിമാനം അബുദാബിയിൽ നിന്നും കോഴിക്കോട്ടേക്ക് പുറപ്പെടുമ്പോഴാണ് സംഭവം. പവർ ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിക്കുകയും എക്‌സിറ്റ് ഡോറുകൾ തുറന്ന് യാത്രക്കാർ പുറത്തിറങ്ങാൻ ശ്രമിക്കുകയുമായിരുന്നു.
സഹയാത്രികർ പവർ ബാങ്ക് ചവട്ടിപ്പൊട്ടിക്കാനും ശ്രമിച്ചു. സംഭവത്തിൽ 4 പേരെ അധികൃതർ തടഞ്ഞു. പവർ ബാങ്ക് കൈയിൽ ഉണ്ടായിരുന്ന മലയാളി യുവാവിനെയും സഹോദരിയെയുമാണ് തടഞ്ഞത്. കൂടാതെ എക്‌സിറ്റ് ഡോറുകൾ തുറന്ന രണ്ടുപേരെയും തടഞ്ഞു. സംഭവത്തിൽ വലിയൊരു ദുരന്തമാണ് ഒഴിവായത്.
