തുടക്കകാലത്ത് സുകുമാരൻ മല്ലിക സുകുമാരൻ എന്ന മാതാപിതാക്കളുടെ ലേബലിൽ എത്തിയ ആളാണ് പൃഥ്വിരാജ്. ഇന്ന് സ്വന്തം അധ്വാനത്തിലൂടെ പൃഥ്വിരാജ് എന്ന നടനും സംവിധായകനും നിർമ്മാതാവും എന്നി നിലകളിൽ എത്തിയിരിക്കുകയാണ്. നന്ദനം എന്ന ചിത്രത്തിലൂടെയാണ് ആദ്യമായി മലയാള സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. മലയാളത്തിന് പുറമേ ഹിന്ദി തമിഴ് തെലുങ്ക് ഭാഷ സിനിമകളിലും തന്റെകയ്യൊപ്പ് പതിപ്പിച്ചിട്ടുണ്ട്.
ഇന്ന് എല്ലാ ആളുകളെയും അത്ഭുതപ്പെടുത്തി കൊണ്ടാണ് ആടുജീവിതം എന്ന സിനിമയിൽ പൃഥ്വിരാജ് എത്തിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി എത്തിയ പ്രമോഷനിൽ ആണ് താരം തന്റെ പ്രതിഫലത്തെ കുറിച്ച് പറഞ്ഞത്. മലയാള സിനിമയെക്കുറിച്ചും തന്റെ പ്രതിഫലത്തെ കുറിച്ചും പറഞ്ഞ കാര്യങ്ങൾ വളരെ ശ്രദ്ധ നേടുകയാണ്. താൻ സിനിമയ്ക്ക് പ്രതിഫലം വാങ്ങാറില്ല എന്നാണ് താരം പറഞ്ഞത്.
മറ്റു സിനിമ താരങ്ങളെ പോലെ സിനിമയ്ക്ക് മുൻപേ തന്നെ പ്രതിഫലം ചോദിച്ചു വാങ്ങാറില്ല. കാരണം മറ്റ് ഇൻഡസ്റ്റുകളെ അപേക്ഷിച്ച് മലയാള സിനിമയുടെ ബഡ്ജറ്റ് കൂടുതലും നിർമ്മാണത്തിലാണ് ചിലവിടുന്നതെന്നും നടൻ പറയുന്നു. സിനിമയുടെ ബഡ്ജറ്റിൽ ഭൂരിഭാഗം താരങ്ങളുടെ പ്രതിഫലത്തിലേക്ക് പോകുന്ന ഇൻഡസ്ട്രി അല്ല മലയാളം. അതായത് മറ്റ് ഇൻഡസ്റ്റുകളിൽ 75 കോടിയാണ് സിനിമയുടെ ബഡ്ജറ്റ് എങ്കിൽ അതിൽ 55 കോടിയും പ്രതിഫലനത്തിനായി ആണ് ചെലവഴിക്കുന്നതെന്നും പൃഥ്വിരാജ് ചൂണ്ടിക്കാട്ടി.
താരം തന്റെ സിനിമ വിജയിച്ചതിനുശേഷം അതിൽ നിന്ന് ലഭിക്കുന്ന ലാഭത്തിൽ നിന്നുമുള്ള വിഹിതമാണ് വാങ്ങാറുള്ളത്. കാരണം ഉയർന്ന പ്രതിഫലം വാങ്ങുന്നതോടെ സിനിമയ്ക്ക് പ്രതിസന്ധി ഉണ്ടാകും. ബഡ്ജറ്റിലും കാര്യമായ പ്രശ്നങ്ങൾ ഉണ്ടാകും. അതുകൊണ്ട് സിനിമ വിജയിക്കുക എന്നതാണ് പൃഥ്വിരാജിന്റെ ലക്ഷ്യം. സിനിമ നന്നായി ഓടിയില്ലെങ്കിൽ തനിക്ക് ലാഭം ഒന്നും കിട്ടുകയുമില്ല. ഒരു രൂപ പോലും കിട്ടാത്ത സാഹചര്യം വരെ ഉണ്ടായിട്ടുണ്ടെന്ന് താരം പറഞ്ഞു അതേസമയം ലാഭമുണ്ടായാൽ പ്രതിഫലത്തേക്കാൾ കൂടുതൽ കിട്ടാറുമുണ്ട്. മലയാളത്തിൽ മാത്രമല്ല ബോളിവുഡിൽ അക്ഷയ് കുമാറും ഇത്തരത്തിലാണ് പ്രതിഫലം വാങ്ങുന്നത്.
