എല്ലാ പ്രാവശ്യം പോലെ തന്നെ ബിഗ് ബോസിനെ മലയാളം സീസൺ ആറും മലയാളി പ്രേക്ഷകർ ഏറ്റെടുത്തുകഴിഞ്ഞു. മൂന്നാഴ്ചകൾ പിന്നിട്ടിരിക്കുകയാണ് ബിഗ് ബോസ്. ഇതിനോടകം തന്നെ പല സംഭവങ്ങളും ബിഗ് ബോസിൽ നടന്നു കഴിഞ്ഞു. ഇതിനെടെ നാലു പേരാണ് പുറത്തുപോയത് ഇതിൽ ഒരാളെ ബിഗ് ബോസ് തന്നെ പുറത്താക്കിയതാണ്. അസി റോക്കിയാണ് ഇപ്പോൾ പുറത്താക്കിയിരിക്കുന്നത്. പുറത്താക്കാൻ കാരണമായത് സഹമത്സരാർത്ഥിയായ സിജോയെ മർദ്ദിച്ചതിനെ തുടർന്നാണ്. ഫൈനലിൽ എത്തുമെന്ന് പലരും പറഞ്ഞ മത്സരാർത്ഥി കൂടിയായിരുന്നു റോക്കി.
എന്നാൽ ബിഗ് ബോസിന്റെ നിയമങ്ങൾ ലംഘിച്ച് ഒരാളെ മർദ്ദിക്കുകയും ചെയ്തത് തുടർന്നാണ് പുറത്താക്കിയത്. എന്നാൽ ഷോയിൽ നിന്നും പോയത് ശേഷം റോക്കി പറഞ്ഞ കാര്യങ്ങൾ ശ്രദ്ധ നേടുകയാണ്. ആറു വർഷത്തെ തന്റെ സ്വപ്നമാണ് ബിഗ്ബോസിൽ വരിക എന്നത് അതുകൊണ്ടുതന്നെ ഒരവസരം കൂടി തരണമെന്നും റോക്കി പറഞ്ഞു. തനിക്ക് ഇനിയും ഷോയിൽ ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ടെന്നും, ഒന്നും തന്നെ ചെയ്തു തുടങ്ങിയിരുന്നില്ല എന്ന്റോക്കി പറഞ്ഞു.ഇൻസ്റ്റാഗ്രാം വീഡിയോയിലൂടെ ആണ് ഇത് പറയുന്നത്.
അവിടെ അങ്ങനെ ഒരു സിറ്റുവേഷൻ ഉണ്ടാകാനുള്ള സാഹചര്യം കൂടി എല്ലാവരും മനസ്സിലാക്കണം. സിജോ ആയിരിന്നു ക്യാപ്റ്റൻ അതുകൊണ്ട് തന്നെ താൻ എന്തെങ്കിലും ചെയ്താൽ പരിഹരിക്കേണ്ടത് അദ്ദേഹമായിരുന്നു. പക്ഷേ സിജോ തന്നെ മുൻകൈ എടുത്ത് ഒരു പ്രശ്നത്തിലേക്ക് എത്തിച്ചു. ഒരിക്കലും ആ സംഭവത്തിൽ ന്യായീകരിക്കുന്നതല്ല എങ്കിലും പ്രതീക്ഷിക്കാതെ സംഭവിച്ചു പോയതാണെന്നും അദ്ദേഹം പറയുന്നു.
ജനങ്ങൾ തനിക്കൊപ്പം ഉണ്ടാകുമെന്നുള്ള വിശ്വാസമുണ്ടെന്നും തനിക്ക് പൂർണ്ണ സപ്പോർട്ട് നൽകണമെന്നും റോക്കി പറയുന്നു. ഒരുപാട് കുറ്റങ്ങളും കുറവുകളും ഉണ്ടാകും കാരണം ഞാൻ ഒരു മനുഷ്യനാണ്. അതുകൊണ്ടുതന്നെ എനിക്ക് പറ്റിയ ഈ തെറ്റ് ജനങ്ങൾ ക്ഷമിക്കണം എന്നും നിങ്ങൾ ക്ഷമിക്കുമെങ്കിൽ ഉറപ്പായും ഞാൻ തിരിച്ചു പോകും കാരണം തന്റെ ആറു വർഷത്തെ സ്വപ്നമായിരുന്നു ബിഗ് ബോസ് എന്നത്.

 
                                            