മുത്തേരി ബലാത്സംഗ കേസിലെ പ്രതിയാണ് പേരാമ്പ്ര നൊച്ചാട് സ്വദേശിനി അനുവിന്റെ മരണത്തിനും ഉത്തരവാദി. അന്ന് തനിക്ക് നീതി കിട്ടിയില്ലെന്നും അതോടൊപ്പം പ്രതിയ്ക്ക് ശിക്ഷ ഉറപ്പാക്കിയിരുന്നെങ്കില്‍ അനുവിന് മരണം സംഭവിക്കില്ലയിരുന്നു എന്ന് മുത്തേരി ബലാത്സംഗ കേസിലെ അതിജീവത പറഞ്ഞു. താൻ നേരിട്ടത് ക്രൂരമായ ബലാത്സംഗമാണെന്നും മുജീബ് റഹ്മാനെ തൂക്കിക്കൊല്ലുകയാണ് വേണ്ടതെന്നും അതിജീവിത പറഞ്ഞു.
2020 ജൂലൈ മാസമായിരുന്നു മോഷ്ടടിച്ച ഓട്ടോയിലെത്തിയ മുജീബ് റഹ്മാന്‍ ഹോട്ടല്‍ തൊഴിലാളിയായിരുന്ന വയോധികയെ വാഹനത്തില്‍ കയറ്റിക്കൊണ്ടുപോയി ആക്രമിച്ച ശേഷം കെട്ടിയിട്ട് ബലാത്സംഗം ചെയ്തത് പണം കവര്‍ന്നത്. അന്ന് അറസ്റ്റിലായ മുജീബ് പൊലീസിനെ കബളിപ്പിച്ച് രക്ഷപ്പെട്ടെങ്കിലും കൂത്തുപറമ്പില്‍ വെച്ച് പിടിയിലാവുകയായിരുന്നു. ഈ കേസില്‍ ഒന്നരവര്‍ഷത്തോളം റിമാന്‍ഡിലായിരുന്നു പ്രതി. കുറ്റപത്രം സമയബന്ധിതമായി സമര്‍പ്പിച്ചെങ്കിലും വിചാരണ വൈകിയതിനാല്‍ കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. മുത്തേരിക്ക് സമാനമായ രീതിയിലുള്ള കുറ്റകൃത്യമാണ് പ്രതി പേരാമ്പ്ര നൊച്ചാടും നടത്തിയത്. യുവതിയെ മൃഗീയമായി കൊലപ്പെടുത്തുന്നതിന് തൊട്ടു മുമ്പ് പ്രതി മൂന്ന് തവണ പ്രദേശത്തു കൂടി മോഷ്ടിച്ച ബൈക്കിൽ കറങ്ങി. കൃത്യം നടത്താനും മോഷ്ടിക്കാനും രക്ഷപ്പെടാനും 10 മിനുട്ടോളം സമയം മാത്രമാണ് പ്രതി എടുത്തത്.

 
                                            