മാര്‍ച്ച് 22 ന് ചെന്നൈ സൂപ്പര്‍കിംഗ്സും റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവും തമ്മിലാണ് ആദ്യ മത്സരം. വരാനിരിക്കുന്ന ഐപിഎല്‍ സീസണ് ഇന്ത്യയിൽ നിന്ന് ദുബായിലേക്ക് മാറ്റാന്‍ ആലോചന.
രാജ്യത്ത് ഇന്ന് പൊതുതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം. ഈ സീസണ് ഐപിഎല്‍ രണ്ട് പാദങ്ങളിലായി സംഘടിപ്പിക്കുന്നതിനെ കുറിച്ചാണ് ബിസിസിഐ ആലോചിക്കുന്നത്. ആദ്യ പാദ മത്സരങ്ങള്‍ ഇന്ത്യയിലും രണ്ടാം പാദ മത്സരങ്ങള്‍ ദുബായിലും സംഘടിപ്പിക്കുന്നതിനെ കുറിച്ചുള്ള സാധ്യതയാണ് ബി സി സി ഐ തേടുന്നത്.
എന്നാല്‍ ടൂര്‍ണമെന്റ് പൂര്‍ണമായി ഇന്ത്യയില്‍ തന്നെ നടത്താന്‍ സാധിക്കും എന്ന ആത്മവിശ്വാസത്തിലാണ് ഐപിഎല്‍ ഗവേണിംഗ് കൗണ്‍സില്‍ ചെയര്മാന് അരുണ്ധുമല്.അതേസമയം പൊതുതിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ ഐപിഎല്‍ രണ്ടാം ഘട്ടം ഇന്ത്യക്ക് പുറത്തേക്ക് മാറ്റിയാല്‍ മുന്‍കരുതല്‍ നടപടിയായി ഏതാനും ഐപിഎല്‍ ഫ്രാഞ്ചൈസികള്‍ തങ്ങളുടെ കളിക്കാരുടെ പാസ്പോര്‍ട്ട് ശേഖരിച്ചതായും റിപ്പോര്‍ട്ടുണ്ട്.

 
                                            