ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് മദ്യനയ അഴിമതി കേസിൽ മുൻകൂർ ജാമ്യം അനുവദിച്ചു, ദില്ലി റോസ് അവന്യു കോടതിയാണ് കെജ്‌രിവാളിന് ജാമ്യം അനുവദിച്ചത്. കേസിൽ ഇഡിയുടെ സമൻസിലാണ് കേജ്രിവാൾ നേരിട്ട് കോടതിയിൽ ഹാജരായത്. കെജ്‌രിവാളിനെ ഇ ഡി അറസ്റ്റ് ചെയ്യും എന്ന് അഭ്യൂഹമുണ്ടായിരുന്നു.
ഇഡിയുടെ ചോദ്യങ്ങൾക്ക് മറുപടി നൽകാൻ തയ്യാറാണെന്ന് അരവിന്ദ് കെജ്‌രിവാൾ നേരത്തെ പറഞ്ഞിരുന്നു. മാർച്ച് 12 ശേഷം വീഡിയോ കോൺഫറൻസിലൂടെ ഹാജരാകാൻ തയ്യാറാണെന്നാണ് അറിയിച്ചിരിക്കുന്നത്. എന്നാല്‍ ഇഡി നോട്ടീസ് നിയമവിരുദ്ധമാണെന്ന നിലപാടിൽ മാറ്റമില്ലെന്നും അദ്ദേഹം അറിയിച്ചു. ഇഡിയുടെ എട്ടാമത്തെ സമൻസിനാണ് കെജ്‌രിവാൾ മറുപടി നൽകിയത്. കെജ്‌രിവാളിനെ അറസ്റ്റ് ചെയ്ത് ഡൽഹി സർക്കാരിനെ താഴെയിറക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലക്ഷ്യമെന്നും അത് സംഭവിക്കാൻ അനുവദിക്കില്ലെന്നും ആം ആദ്മി നേരത്തെ പ്രതികരിച്ചിരുന്നു.
