നടി രാകുൽ പ്രീതും നിർമ്മാതാവ് ജാക്കി ഭഗ്നാനിയും വിവാഹിതരായി

ബോളിവുഡ് താരം രാകുൽ പ്രീത് സിങും നടനും നിർമ്മാതാവുമായ ജാക്കി ഭഗ്നാനിയും വിവാഹിതരായി. ബുധനാഴ്ച ഗോവയിൽ സിഖ് ആചാരപ്രകാരമാണ് വിവാഹിതരായത്. വിവാഹത്തിൽ ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. ‘എന്നെന്നേക്കും എന്റേത്’ എന്ന ക്യാപ്ഷനോടുകുടി ചിത്രം ഇൻസ്റ്റാഗ്രാമിൽ നടിയാണ് പങ്കുവെച്ചത്.

നേരത്തെ വിദേശത്ത് നടത്താൻ പദ്ധതിയിട്ടിരുന്ന വിവാഹ ചടങ്ങുകൾ പ്രധാനമന്ത്രിയുടെ നിർദ്ദേശങ്ങളെ തുടർന്ന് ഉപേക്ഷിക്കുകയായിരുന്നു. സമ്പന്നരായ ആൾക്കാർ അവരുടെ ജീവിതത്തിലെ നല്ല നിമിഷങ്ങൾ ആഘോഷിക്കാൻ വിദേശത്ത് പോകാതെ ഇന്ത്യയിലെ മനോഹരമായ സ്ഥലങ്ങൾ തിരഞ്ഞെടുക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ആവശ്യപ്പെട്ടിരുന്നു. ഇപ്രകാരമാണ് വിവാഹം ഗോവയിൽ വെച്ച് നടത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *