ഒടുവിൽ പൃഥ്വിരാജിന്റെ ആരാധകർക്ക് ഒരു സന്തോഷവാർത്ത എത്തിയിരിക്കുകയാണ്. പ്രേക്ഷകർ ഏറെ കാത്തിരുന്ന പൃഥ്വിരാജ് ചിത്രം ‘ആടുജിവിതം’ സിനിമയുടെ പുതിയ റിലീസ് തീയതി പ്രഖ്യാപിചിരിക്കുകയാണ് അണിയറ പ്രവർത്തകർ. ചിത്രം മാർച്ച് 28ന് തിയറ്ററുകളിൽ എത്തും. 12 വ്യത്യസ്ത ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ട ഏറ്റവും ജനപ്രിയവും നിരൂപക പ്രശംസ നേടിയതുമായ മലയാള നോവലുകളിൽ ഒന്നായ ബെന്യാമിന്റെ ‘ആടുജീവിതം’ എന്ന നോവലിനെ ആസ്പദമാക്കിയാണ് ചിത്രം. ബ്ലസി സംവിധായകനും ചെയ്യുന്ന ചിത്രത്തിൽ നജീബ് എന്ന കഥാപാത്രമായിട്ടാണ് പൃഥ്വിരാജ് എത്തുന്നത്. ചിത്രത്തിനുവേണ്ടി ശാരീരിക മാറ്റങ്ങൾ വരുത്തിയ പൃഥ്വിരാജിന്റെ വാർത്തകൾ ഏറെ ശ്രദ്ധ നേടിയിരുന്നു.
ഏപ്രിൽ 10നായിരുന്നു പ്രദർശനത്തിന് എത്താൻ നേരത്തെ തീരുമാനിച്ചിരുന്നത്. 2018ൽ ആരംഭിച്ച ചിത്രീകരണം കഴിഞ്ഞവർഷം ജൂലൈ 14 ന് ആണ് പൂർത്തിയായത്. വിഷ്വൽ റൊമാൻസിന്റെ ബാനറിലാണ് ചിത്രം എത്തുന്നത്. ഹോളിവുഡ് നടനും അറബ് അഭിനേതാക്കൾ അടക്കം ചിത്രത്തിൽ കഥാപാത്രങ്ങൾ അവതരിപ്പിക്കുന്നു. മലയാളത്തിന് പുറമേ ഹിന്ദി തമിഴ് തെലുങ്ക് കന്നട എന്നീ ഭാഷകളിലും ചിത്രം ഒരുങ്ങുന്നുണ്ട്.

 
                                            