സപ്ലൈകോ ഔട്ട്ലെറ്റുകളുടെ ദൃശ്യം ചിത്രീകരിക്കുന്നതിനും ജീവനക്കാർ മാധ്യമങ്ങളോട് സംസാരിക്കുന്നതിനും വിലക്കേർപ്പെടുത്തി സപ്ലൈകോ ഡിഎംഡി ശ്രീറാം വെങ്കിട്ടരാമൻ. ഇത് സംബന്ധിച്ചുള്ള സർക്കുലർ പുറത്തിറക്കി കഴിഞ്ഞു. സ്ഥാപനങ്ങൾക്ക് കളങ്കം ഉണ്ടാകുന്ന ദൃശ്യങ്ങളും വാർത്തകളും പുറത്തുവരുന്ന സാഹചര്യത്തിലാണ് സർക്കുലർ. അനുമതിയില്ലാതെ ദൃശ്യങ്ങൾ പകർത്തിയാൽ ഉദ്യോഗസ്ഥർക്കെതിരെ നടപടി ഉണ്ടാകും എന്നാണ് മുന്നറിയിപ്പ്.
ആവശ്യസാധനങ്ങളുടെ വില സർക്കാർ ഏതാനും ദിവസങ്ങൾക്കു മുൻപാണ് വർദ്ധിപ്പിച്ചത്. അതോടൊപ്പം 40ഇന ഉൽപന്നങ്ങൾ എത്തിക്കാൻ വിളിച്ച് ടെൻഡർ മൂന്നാം വട്ടവും മുടങ്ങി. കുടിശ്ശിക തീർക്കാത്തതുകൊണ്ടാണ് ടെൻഡർ ബഹിഷ്കരിച്ചതെന്ന് വിതരണക്കാരുടെ സംഘടന വ്യക്തമാക്കിയതിന് പിന്നാലെയാണ് സപ്ലൈകോ ടെൻഡർ പിൻവലിച്ചത്.
