അമിത് ഷായെ കൊലക്കേസ് പ്രതിയെന്ന വിളിച്ചതിനെ തുടർന്ന് രാഹുൽ ഗാന്ധി നാളെ കോടതിയിൽ ഹാജരാക്കും. ബിജെപി നേതാവ് വിജയ് മിശ്ര നൽകിയ പരാതിയെ തുടർന്നാണ് ഭാരത് ജോഡോ ന്യായ് യാത്ര മാറ്റിവെച്ച് കോടതിയിൽ എത്തുന്നത്. 2018 കർണാടകയിൽ വച്ച് അമിത് ഷായെ കൊലക്കേസ് പ്രതി എന്ന് രാഹുൽഗാന്ധി വിളിച്ചു എന്നാണ് പരാതിയിൽ ആരോപിക്കുന്നത്.
യാത്രയ്ക്കിടെ ഇന്നലെ രാഹുൽ വയനാട്ടിലും എത്തിയിരുന്നു. സാഹചര്യം രൂക്ഷമായതിനാലാണ് യാത്ര മാറ്റിവച്ച് രാഹുൽ ഗാന്ധി വയനാട് സന്ദർശിച്ചത്. ആക്രമണത്തിൽ കൊല്ലപ്പെട്ട അജീഷിന്റെ വീട്ടിലാണ് രാഹുൽ ആദ്യം എത്തിയത്. പിന്നീട് കൊല്ലപ്പെട്ട പോളിന്റെ വീടും സന്ദർശിച്ചു.
