കെ എസ് ആർ ടി സി ബസ്സിൽ സഹയാത്രികയോട് അപമര്യാദയായി പെരുമാറുകയും ലൈംഗികാതിക്രമം കാട്ടുകയും ചെയ്‌തെന്ന പരാതിയിൽ ഹസ്യതാരം ബിനു ബി കമാൽഅറസ്റ്റിൽ. ബുധനാഴ്ച വൈകുന്നേരമായിരുന്നു സംഭവം. തിരുവനന്തപുരത്തു നിന്ന് നിലമേലിലേക്ക് യാത്ര ചെയ്യുകയായിരുന്ന യുവതിയോട് വട്ടപ്പാറ എത്തിയപ്പോൾ പ്രതി അപമാര്യാദയായി പെരുമാറുകയായിരുന്നു.
തുടർന്ന് യുവതി ബഹളം വച്ചതിനേത്തുടർന്ന് വട്ടാപ്പാറ ജങ്ഷനിൽ ബസ് നിർത്തി. ബസ്സിൽ നിന്നിറങ്ങി ഓടിയ പ്രതിയെ നാട്ടുകാർ ചേർന്ന് പിടികൂടി പോലീസിലേൽപ്പിക്കുകയായിരുന്നു. വ്യാഴാഴ്ച കോടതിയിൽ ഹാജരാക്കും.
