ഭിന്നശേഷിക്കാരായ ദളിത്‌ വിദ്യാർത്ഥികളെ കൊണ്ട് ശൗചാലയം കഴുകിച്ച അധ്യാപകൻ അറസ്റ്റിൽ

ചെന്നൈ: ഭിന്നശേഷിക്കാരായ ദളിത് വിദ്യാർത്ഥികളെക്കൊണ്ട് സ്കൂളിലെ ശൗചാലയം വൃത്തിയാക്കിയ അധ്യാപകൻ അറസ്റ്റിൽ. വിരുതു നഗർ ജില്ലയിലെ ശിവകാശിക്ക് സമീപം സച്ചിയാപുരത്തുള്ള സി എസ് ഐ സ്കൂൾ ഫോർ ഇന്റലക്ച്വലി ഡിസേബിൾഡ്‌ സ്കൂളിലെ അധ്യാപകൻ ഇമ്മാനുവലാണ് അറസ്റ്റിലായത്.

6,8 ക്ലാസിലെ വിദ്യാർത്ഥികൾ ശൗചാലയം വൃത്തിയാക്കുന്ന വീഡിയോ ചിത്രീകരിച്ച ഇയാൾ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചിരുന്നു. സ്കൂളിലെ മോശമായി ചിത്രീകരിക്കാൻ വേണ്ടിയാണ് ഇമ്മാനുവൽ ഇങ്ങനെ ചെയ്തതെന്നാണ് സ്കൂൾ അധികൃതരുടെ വിശദീകരണം. ഇയാളെ മറികടന്ന് സഹ അധ്യാപകരിൽ ഒരാൾക്ക് സ്ഥാനക്കയറ്റം നൽകിയതിന്റെ വിരോധം തീർക്കുകയായിരുന്നു ലക്ഷ്യം. വീഡിയോ ശ്രദ്ധയിൽപ്പെട്ട സ്കൂൾ അധികൃതർ തന്നെയാണ് പോലീസിൽ പരാതി നൽകിയത്.

Leave a Reply

Your email address will not be published. Required fields are marked *