ഫോട്ടോഗ്രാഫി രാജീവിന് എന്നും പാഷനായിരുന്നു. അതിസൂക്ഷ്മമായ നിരീക്ഷണത്തിലൂടെയാണ് ഫോട്ടോഗ്രാഫിയുടെ ഓരോ ടെക്‌നിക്കുകളും രാജീവ് പഠിച്ചെടുത്തത്. തന്റെ ഐടി പ്രൊഫഷന്‍ പോലും ഉപേക്ഷിച്ചാണ് രാജീവ് തന്റെ പാഷന് പിന്നാലെ കുതിച്ചത്. അങ്ങനെ കഠിനാധ്വാനത്തിലൂടെ തിരുവനന്തപുരത്ത് ‘SK Wedding Days’ എന്ന സ്ഥാപനം രാജീവ് പടുത്തുയര്‍ത്തി.
2009 മുതല്‍ രാജീവിന്റെ അച്ഛന്‍ സനല്‍രാജ് തിരുവനന്തപുരത്ത് SK Studio എന്ന സ്ഥാപനം നടത്തിവരികയാണ്. അതുകൊണ്ടുതന്നെ ചെറുപ്പംമുതല്‍ രാജീവിന് ഫോട്ടോഗ്രാഫിയോട് പ്രത്യേക താത്പര്യമാണ്. അച്ഛന്‍ ആ താത്പര്യം പ്രോത്സാഹിപ്പിക്കുകയും ചെയ്തു. കോളേജില്‍ പഠിക്കുന്ന കാലം മുതല്‍ ഇവന്റുകള്‍ ഷൂട്ട് ചെയ്യാന്‍ രാജീവ് ആരംഭിച്ചിരുന്നു. പിന്നീട് ബി-ടെക് പഠനത്തിന് ശേഷം ഐടി കമ്പനിയില്‍ ജോലിക്ക് പ്രവേശിച്ച രാജീവിന് ഫോട്ടോഗ്രാഫി പിന്തുടരാന്‍ സാധിക്കാതെ വന്നതോടെ ജോലി രാജിവയ്ക്കാന്‍ തീരുമാനിക്കുകയും തന്റെ പാഷനെ പ്രൊഫഷനായി തിരഞ്ഞെടുക്കുകയുമായിരുന്നു. അതിന് അച്ഛന്റെ പൂര്‍ണ പിന്തുണ കൂടി ലഭിച്ചതോടെ തന്റെ സ്വപ്‌നങ്ങള്‍ക്ക് പിന്നാലെ പോകാന്‍ തന്നെ ഈ യുവാവ് തയ്യാറെടുത്തു.
അങ്ങനെ 2016-ല്‍ പുളിയറക്കോണത്ത് SK Wedding Days എന്ന തന്റെ സാമ്രാജ്യം രാജിവ് കെട്ടിപ്പടുത്തു. ഫോട്ടോഗ്രാഫിയുമായി ബന്ധപ്പെട്ട് പ്രവൃത്തി പരിചയമുള്ളതിനാല്‍ ഫീല്‍ഡില്‍ തന്റേതായ സ്ഥാനം നേടിയെടുക്കാന്‍ രാജീവിന് അതിവേഗം സാധിച്ചു.

നിലവില്‍ ഒരുപാട് കോമ്പറ്റീഷനുകളുള്ള മേഖലയാണ് ഫോട്ടോഗ്രാഫി. അതുകൊണ്ടുതന്നെ പുതിയ ട്രെന്റുകളും ഉപകരണങ്ങളും മനസിലാക്കി അപ്‌ഡേറ്റഡ് അയാണ് രാജീവ് തന്റെ പ്രൊഫഷനെ മുന്നോട്ടു നയിക്കുന്നത്. ഏറ്റെടുക്കുന്ന വര്‍ക്കില്‍ തന്റേതായ ഒരു സിഗ്‌നേച്ചര്‍ സൃഷ്ടിക്കാനും ഇദ്ദേഹം ശ്രമിക്കാറുണ്ട്. വെഡിങ് ഫോട്ടോഗ്രാഫി & വീഡിയോഗ്രാഫി, ഫോട്ടോഷൂട്ട്, പ്രൊഡക്ട് ഷൂട്ട്, ഇവന്റുകള്‍ തുടങ്ങിയവ വളരെ പ്രൊഫഷണലായാണ് രാജീവ് ക്യാമറയില്‍ പകര്‍ത്തുന്നത്.
നിലവില്‍ കേരളത്തിന് പുറമെ സൗത്ത് ഇന്ത്യ മുഴുവനായും SK Wedding Days വര്‍ക്കുകള്‍ ഏറ്റെടുത്ത് ചെയ്യുന്നുണ്ട്. നിലവില്‍ ആകാശ്, അനന്ദു, അരവിന്ദ് എന്നിവരും രാജീവിനൊപ്പം ടീം SK Wedding Days ന്റെ ഭാഗമായി പ്രവര്‍ത്തിച്ചുവരുന്നുണ്ട്. തിരുവനന്തപുരത്തിന് പുറമെ എറണാകുളത്തും SK Wedding Days ന്റെ ബ്രാഞ്ച് ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് ഇപ്പോള്‍ യുവാവ്. രാജീവിന് പൂര്‍ണ പിന്തുണ നല്‍കി ഭാര്യ നീതുവും കൂടുംബവും കൂടെത്തന്നെയുണ്ട്.
