സാങ്കേതികത്വത്തിന് അപ്പുറം മനുഷ്യത്വം പരിഗണിക്കണം, അതിന്റെ പേരില്‍ ട്രോളിയാല്‍ വകവക്കില്ല: ചാണ്ടി ഉമ്മന്‍

വിവാദങ്ങള്‍ക്കൊണ്ട് നിറഞ്ഞ വാശിയെറിയ പോരാട്ടം തന്നെയായിരിന്നു പുതുപ്പള്ളിയില്‍ നടന്നത്. പല ബൂത്തുകളിലെയും പോളിങ് മന്ദഗതിയിലായതില്‍ നടത്തിയ പ്രതികരണത്തിനെതിരെ വന്ന ട്രോളുകള്‍ക്കു മറുപടിയുമായി ഇപ്പോള്‍ ഇതാ ചാണ്ടി ഉമ്മന്‍ തന്നെ രംഗത്തു വന്നിരിക്കുകയാണ്. സാങ്കേതികത്വമല്ല, ജനങ്ങളുടെ ബുദ്ധിമുട്ടാണ് എന്റെ പ്രശ്‌നമെന്നും അതിന്റെ പേരില്‍ എന്നെ ട്രോളിയാലും മോശക്കാരനായി ചിത്രീകരിച്ചാലും സാരമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വോട്ട് ചെയ്യാന്‍ അവസരം ലഭിക്കാതെ വോട്ടര്‍മാര്‍ തിരികെ പോകുന്ന സ്ഥിതിയാണ് ഉണ്ടായിരിക്കുന്നത്.പോളിംഗ് ശതമാനം കുറഞ്ഞതിന് കാരണം ഇലക്ഷന്‍ കമ്മീഷന്‍ പരിശോധിക്കണം. വോട്ട് രേഖപ്പെടുത്തുന്നതില്‍ നിന്ന് ചിലരെ തടയാന്‍ സംഘടിത നീക്കം നടന്നോ എന്ന് സംശയിക്കുന്നു. അതുകൊണ്ടാണ് മറ്റു ബൂത്തുകളിലേക്ക് വോട്ടര്‍മാരെ മാറ്റിക്കൂടെ എന്ന് ചോദിച്ചതെന്നും ചാണ്ടി ഉമ്മന്‍ വിശദീകരിച്ചു. എന്റെ പിതാവ് എനിക്ക് കാണിച്ച് തന്നത് അതാണ്. ടെക്‌നിക്കാലിറ്റിവെച്ച് ആളുകളെ ബുദ്ധിമുട്ടിക്കരുത്. ഞാനതേ ഉദ്ദേശിച്ചിട്ടുള്ളു. വേറെ അവസരം ഒരുക്കി നല്‍കാന്‍ കഴിയുമോ അതെല്ലാം ചെയ്യണം. ആളുകള്‍ മണിക്കൂറുകളോളം വോട്ട് ചെയ്യാനായി നില്‍ക്കുകയാണ്. അവരുടെ സമയത്തിന് വിലയില്ലേ.എന്റെ ജനങ്ങളുടെ ബുദ്ധിമുട്ടാണ് പ്രശ്‌നം. ഇവിടുള്ള സാധാരണക്കാരന് വേണ്ടിയാണ് സംസാരിച്ചത്. നിയമമോ സാങ്കേതികത്വമോ അല്ല പ്രധാനം. ജനങ്ങളുടെ അവകാശമാണ്. അതിന്റെ പേരില്‍ ട്രോളിയാലും സാരമില്ലെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു. പ്രചാരണത്തിനിടയില്‍ ഉണ്ടായതിനേക്കാള്‍ വലിയ അപവാദങ്ങള്‍ കുടുംബം മുന്‍പ് നേരിട്ടിട്ടുണ്ടെന്നും. ഇത് സാമാന്യം ചെറിയ ആക്രമണം മാത്രമാണ്”എന്നും അദ്ദേഹം കുട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *