പൊതുമരാമത്ത് വകുപ്പിനെതിരെ ജി സുധാകരന്റെ വിമർശനം

മുഖം നോക്കാതെ യാഥാർത്ഥ്യം പറയേണ്ട സ്ഥലത്ത് പറയുമ്പോഴാണ് ഒരു വിപ്ലവകാരി യഥാർത്ഥ കമ്മ്യൂണിസ്റ്റുകാരൻ ആവുന്നത് എന്നാണ് പൊതുവെ പറയുന്നത്
.അങ്ങനെയുള്ള മുതിർന്ന കമ്മ്യൂണിസ്റ്റുകാരിൽ ഇന്ന് കേരളത്തിൽ വിരലിൽ എണ്ണാവുന്നവരെ ഉള്ളൂ എങ്കിലും അതിൽ മുൻപന്തിയിൽ നിൽക്കുന്ന ഒരാളാണ് ജി സുധാകരൻ.
പൊതുമരാമത്ത് വകുപ്പിനെ രൂക്ഷമായി വിമര്‍ശിച്ച്‌ മുൻ മന്ത്രി ജി സുധാകരൻ രംഗത്തെത്തിയിരിക്കുന്നത്.കഴിഞ്ഞ സര്‍ക്കാരിന്റെ നേട്ടങ്ങളെ മറക്കരുതെന്നും ഓരോ സര്‍ക്കാരും ചെയ്യുന്നതിനെ കാണാതിരിക്കുന്നത് ശരിയായ രീയിയല്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഇപ്പോഴത്തേത് വികസന ചരിത്രത്തെ കാണാതിരിക്കലെന്നും സുധാകരൻ പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ വിമര്‍ശനം.

ആലപ്പുഴയിലെ കൊമ്മാടി ശവകോട്ട പാലങ്ങളുടെ ഉദ്ഘാടനം ഉടൻ നടക്കാനിരിക്കെയാണ് മുൻ മന്ത്രിയുടെ വിമര്‍ശനം.ഉദ്ഘാടനമായി ബന്ധപ്പെട്ട പോസ്റ്ററുകളില്‍ എവിടെയും സുധാകരന്റെ പേരോ പട ഇല്ല. ഇതിന് പിന്നാലെയാണ് അതൃപ്തി പരസ്യമായിക്കി സുധാകരൻ രംഗത്തെത്തിയത്.

സുധാകരന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂരം -‘ശവക്കോട്ട പാലം, കൊമ്മാടി പാലം എന്നീ രണ്ടു പാലങ്ങള്‍ പുനര്‍ നിര്‍മ്മിച്ചത് യാത്രക്കായി തുറന്നു കൊടുക്കാവുന്ന നിലയിലാണ്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പൊതുമരാമത്ത് വകുപ്പാണ് ഈ രണ്ട് പാലങ്ങള്‍ക്കും ഏകദേശം 50 കോടിയിലേറെ രൂപ അനുവദിച്ച്‌ പണി ആരംഭിച്ചത്. അന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രിയായിരുന്ന ഞാൻ നടത്തിയ ആലപ്പുഴയെ പുതുക്കി പണിയുകയെന്ന നിയമസഭ പ്രഖ്യാപനത്തിന്റെ ഭാഗമായാണ് ഈ പാലങ്ങള്‍ നിര്‍മ്മിക്കാൻ തുടങ്ങിയത്.
2016-വരെ ഈ രണ്ടു പാലങ്ങളിലും ഗതാഗതം അത്യന്തം ദുഷ്കരമായിരുന്നു. ആദ്യം കുഴികള്‍ നികത്തി ടൈലിട്ട് പാലങ്ങള്‍ യാത്രായോഗ്യമാക്കി, അതിന് ശേഷമാണ് പിഡബ്ല്യുഡി ഫണ്ട് ഉപയോഗിച്ച്‌ പാലം പൊളിച്ചു പണി ആരംഭിച്ചത്.

കഴിഞ്ഞ സര്‍ക്കാരില്‍ ഇതിന്റെ പണി പൂര്‍ത്തിയായിരുന്നില്ല. ഈ സര്‍ക്കാര്‍ വന്ന് 2021 ല്‍ തന്നെ പാലം പൂര്‍ത്തിയാക്കേണ്ടത് ആയിരുന്നു, എന്നാല്‍ സ്ഥലമെടുപ്പ്, തുടങ്ങി ചില കാരണങ്ങളാല്‍ നിര്‍മ്മാണം നീണ്ടു പോയി. ഇപ്പോള്‍ പൂര്‍ത്തിയായത് ഏറെ ആശ്വാസകരമാണ്.

ഈ രണ്ടു പാലങ്ങള്‍ അടക്കം 8 പാലങ്ങള്‍ ആണ് അമ്ബലപ്പുഴ താലൂക്കിലെ ആലപ്പുഴ, അമ്ബലപ്പുഴ നിയോജക മണ്ഡലങ്ങളില്‍ കഴിഞ്ഞ ഗവണ്‍മെന്റിലെ പൊതുമരാമത്ത് വകുപ്പ് ഡിസൈൻ ചെയ്ത് പണം അനുവദിച്ചത്.ശവക്കോട്ടപ്പാലം, കൊമ്മാടിപ്പാലം, നെഹ്റു ട്രോഫി, പള്ളാത്തുരുത്തി – കൈനകരിപ്പാലം, മുപ്പാലത്തിന് പകരം നാല്‍പ്പാലം, പടഹാരം പാലം, ജില്ലാ കോടതി പാലം, നാല് ചിറപ്പാലം എന്നീ 8 പാലങ്ങളും, ജില്ലയില്‍ മൊത്തം 70ല്‍പ്പരം പാലങ്ങളുമാണ് ഡിസൈൻ ചെയ്തത്.ഇതുപോലെ കേരളത്തില്‍ മൊത്തം 500 പാലങ്ങളാണ് നിര്‍മ്മിക്കുന്നത്. ഈ ചരിത്ര വസ്തുതകള്‍ ഓര്‍ക്കണം.

വൈറ്റ് ടോപ്പിങ്ങ് അടക്കം നൂതനമായ സാങ്കേതിക വിദ്യകള്‍ പോലും കഴിഞ്ഞ ഗവണ്‍മെൻറ് ആലപ്പുഴയില്‍ കൊണ്ടുവന്നു. ഏത് വികസന കാര്യത്തിനും ഒന്നാമത് പരിഗണന അടിസ്ഥാന വികസനത്തിനാണ്. ഇത് മനസ്സിലാക്കി വേണം വികസനത്തിന്റെ പ്രചരണം നടത്താൻ. ഇന്നത്തെ ജനപ്രതിനിധികള്‍ക്ക് ഇത് എത്രമാത്രം സഹായമാണ്. എന്നാല്‍ നിരന്തരം വരുന്ന വാര്‍ത്തകളില്‍ കഴിഞ്ഞ ഗവണ്‍മെൻറ് ഇതെല്ലാം നല്‍കിയതെന്ന ഒരു ചെറു സൂചന പോലും കാണുന്നില്ല.

ഇത് വികസന ചരിത്രത്തെ കാണാതിരിക്കലാണ്. മാറിമാറിവരുന്ന ഓരോ ഗവണ്‍മെന്റും ചെയ്യുന്നത് ഓര്‍മിക്കുന്നില്ലെങ്കില്‍ അത് ശരിയായ രീതിയല്ല.

Leave a Reply

Your email address will not be published. Required fields are marked *