മലപ്പുറം: ജൂബിലി അയല്‍ക്കൂട്ടം കോട്ടക്കുന്ന് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ദേശീയോദ്ഗ്രഥന സദസ്സ് സംഘടിപ്പിച്ചു. ചടങ്ങ് വാര്‍ഡ് കൗണ്‍സിലര്‍ സബീര്‍ പി എസ് എ മാജിക്കിലൂടെ ഉദ്ഘാടനം ചെയ്തു. നഗര സഭ സി ഡി എസ് മെംബര്‍ കെ കെ വിലാസിനി അധ്യക്ഷത വഹിച്ചു. ആശംസകള്‍ അര്‍പ്പിച്ചു കൊണ്ട് എ ഡി എസ് നഫീസ സി കെ . അയല്‍ക്കൂട്ടം പ്രസിഡന്റ് ഹസീന മലയില്‍, ലൈല കിഴക്കേതല, ശ്രീകല പി പി തുടങ്ങിയവര്‍ സംസാരിച്ചു. വിവിധ മേഖലകളില്‍ നേട്ടം കൈവരിച്ച കുട്ടികളേയും മുതിര്‍ന്നവരേയും ചടങ്ങില്‍ വെച്ച് അനുമോദിച്ചു.തുടര്‍ന്ന് മജീഷ്യന്‍ മലയില്‍ ഹംസയുടെ ദേശീയോദ്ഗ്രഥന മാജിക്കും അരങ്ങേറി.
