പ്രതിപക്ഷത്ത് സുഡാനിലെ സ്ഥിതി; മന്ത്രി വി ശിവൻകുട്ടി

കോഴിക്കോട്: പ്രതിപക്ഷത്ത് സുഡാനിലെ സ്ഥിതിയെന്ന് മന്ത്രി വി ശിവൻകുട്ടി. കോഴിക്കോട് അന്തരിച്ച നടൻ മാമുക്കോയയുടെ കുടുംബത്തെ സന്ദർശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു മന്ത്രി. കോൺഗ്രസിന്റെ ഒരു പൊതുവായ രാഷ്ട്രീയമുണ്ട്. ഭരണഘടന എഴുതി വെച്ചില്ലെങ്കിലും കോൺഗ്രസിന് പൊതുവായ ഒരു രീതിയുണ്ട്. അത് സുഡാനിലെ ഇപ്പോഴത്തെ സ്ഥിതിക്ക് സമാനമാണെന്നും അദ്ദേഹം പറഞ്ഞു. രണ്ട് ക്യാപ്റ്റന്മാർ തമ്മിലുള്ളതാണ് തർക്കം. പ്രതിപക്ഷ നേതാവ് വി ഡി സതീശനാണ്. മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും തമ്മിലാണ് തർക്കം.

മാമുക്കോയയുടെ സംസ്കാര ചടങ്ങിൽ പ്രമുഖരുടെ അസാന്നിധ്യം സംബന്ധിച്ച വിവാദത്തിലും അദ്ദേഹം പ്രതികരിച്ചു. ഒരു മരണം നടക്കുമ്പോൾ ആരൊക്കെ വരണമെന്ന് നിർബന്ധം പിടിക്കാൻ ആകില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തിൽ മാമുക്കോയുടെ മകൻ എടുത്ത നിലപാടാണ് ശരി. ആ നിലപാട് സംസ്കാര സമ്പന്നമാണെന്നും വി ശിവൻകുട്ടി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *