നിയമസഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥിത്വം സ്വയം പ്രഖ്യാപിച്ച എംപി മാർക്കെതിരെ താക്കീതുമായി ഇന്ന് കെപിസിസി നിർവാഹക സമിതി യോഗം. മുഖ്യമന്ത്രിയാകാൻ താൻ തയ്യാറാണെന്ന് ശശി തരൂരിന്റെ പ്രസ്താവന രൂക്ഷ വിമർശനങ്ങൾക്ക് വഴിവച്ചിരുന്ന സാഹചര്യത്തിൽ ഇതിനെതിരെ കെപിസിസി നിർവാഹക സമിതി യോഗത്തിലും താക്കീത് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. പുനസംഘടന വൈകുന്നതിനെതിരെയും വിമർശനം ഉണ്ടാകും.
