കോഴിക്കോട് നരിക്കുനിയിൽ ഓടുന്ന ബസിൽ നിന്നും തെറിച്ചു വീണ യാത്രക്കാരി ബസ്സിനടിയിൽപ്പെട്ട് മരിച്ചു. നരിക്കുനി ഒടുപാറയിൽ വീട് വാടകയ്ക്ക് എടുത്ത് താമസിക്കുന്ന കൊയിലാണ്ടി സ്വദേശി ഉഷ (52) ആണ് മരിച്ചത്. ഇന്ന് രാവിലെ ഏഴ് മണിയോടെ നരിക്കുനി എളേറ്റിൽ റോഡിൽ നെല്ലിയേരി താഴെത്ത് വച്ചായിരുന്നു അപകടം ഉണ്ടായത്.ബസ്സിന്റെ വാതിൽ അടയ്ക്കാതിരുന്നതാണ് അത്തരമൊരു അപകടം ഉണ്ടാകാനുള്ള കാരണമെന്നാണ് വിലയിരുത്തൽ.
