ആഹാരം കഴിക്കാന്‍ ഹോട്ടലിലെത്തിയ അയ്യപ്പ ഭക്തരെ ഇറക്കിവിട്ടു; അധിക്ഷേപിച്ചതായി പരാതി

ശബരിമല ദർശനത്തിനായി എത്തിയ സ്വാമിമാരെ ഹോട്ടലിൽ നിന്നും ഇറക്കിവിട്ട സംഭവം വിവാദമാകുന്നു. കൊല്ലം നിലമേൽ മാർക്കറ്റിന് സമീപം പ്രവർത്തിക്കുന്ന പറമ്പിൽ ബേക്കേഴ്സ് ഹോട്ടലിലാണ് സംഭവം ഉണ്ടാകുന്നത്. അയ്യപ്പസ്വാമിമാർക്ക് ആഹാരം ഇല്ല എന്ന് പറഞ്ഞ് കടയിൽനിന്ന് ഇറക്കി വിടുകയായിരുന്നു.ഇതേ തുടർന്നാണ് പരാതി ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് സമൂഹത്തിന് തന്നെ നാണക്കേടായ ഈ സംഭവം ഉണ്ടാകുന്നത്.തിരുവനന്തപുരത്തുനിന്നും കാല്‍നടയായി സന്നിധാനത്തേക്ക് പുറപ്പെട്ട അയ്യപ്പ സ്വാമിമാര്‍ക്കാണ് ഈ ദുരനുഭവം ഉണ്ടായത്. സംഭവത്തില്‍ കടയുടമ ഖേദം പ്രകടിപ്പിക്കുമ്പോഴും സ്വാമിമാരെ അധിക്ഷേപിച്ച ജീവനക്കാര്‍ ഒരുകൂസലുമില്ലാതെ തങ്ങള്‍ ചെയ്തത് ശരിയെന്ന മട്ടില്‍ തന്നെ ആണ് നില്‍ക്കുന്നത്.സന്നിധാനത്തടക്കം ഹൈന്ദവേതര സമുദായത്തില്‍ പെട്ടവര്‍ക്ക് ദേവസ്വം ബോര്‍ഡ് ഭക്ഷണശാലകള്‍ക്ക് അനുമതി നല്‍കിയിരിക്കെയാണ് അയ്യപ്പ സ്വാമി എന്ന കാരണത്താല്‍ കുടിവെള്ളം പോലും നല്‍കാതെ ഇറക്കിവിട്ട സംഭവം ഉണ്ടായിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *