സ്ത്രിധന പീഡനം നടക്കുന്നതിന്റെ 90 ശതമാനവും കാരണം ഭര്‍ത്താവിന്റെ മാതപിതാക്കള്‍

സ്ത്രീധന മരണങ്ങള്‍ നടക്കുമ്പോൾ നാടാകെ ഓരു ചര്‍ച്ച നടക്കും, എന്നീട്ട് എന്ത് പ്രയോജനം അവസ്ഥ വീണ്ടും പഴയതു തന്നെ. അതിന് അടുത്ത ഉ​ദാഹരണമാണ് പന്തീരങ്കാവില്‍ സ്ത്രീധനത്തിന്റെ പേരില്‍ നവവധു ഭര്‍ത്താവ് രാഹുലില്‍ നിന്ന് അതിക്രൂരമായി നേരിട്ട മർദ്ദനം. ഭർത്താവ് അടിച്ചാൽ തെറ്റല്ല എന്ന് കരുത്തുന്ന ജനങ്ങളും നീതി നടപ്പക്കോണ്ട പോലീസും അതിന് കൂട്ട് നിൽക്കുന്ന സാഹചാര്യമാണ് നിലവിൽ ഉളളത്. കേരളത്തിലെ സ്ത്രീകള്‍ നേരിടുന്ന സ്ത്രീധന പീഡനങ്ങളിൽ കേരളം ഇന്നും ഓര്‍ത്തിരിക്കുന്ന പേരുകളില്‍ ഏറ്റവും പ്രധാനപ്പെട്ട പേര് വിസ്മയയുടേത്.

ഇതിൽ പ്രതികരണവുമായി വിസ്മയയുടെ അച്ഛൻ രം​ഗത്തെതി. തന്റെ മകള്‍ വിസ്മയയുടെ ആത്മഹത്യയ്ക്ക് ശേഷവും കേരളത്തില്‍ നടക്കുന്ന സ്ത്രീധന പീഡനങ്ങളില്‍ ദുഃഖവും പന്തീരങ്കാവിലെ പെണ്‍കുട്ടിയുടെ ജീവന്‍ രക്ഷപ്പെട്ടതിലുള്ള ആശ്വാസവും രേഖപ്പെടുത്തിയിരിക്കുകയാണ് വിസ്മയയുടെ പിതാവ് ത്രിവിക്രമന്‍ നായര്‍. ചെറുപ്പത്തിലെ തന്നെ കുട്ടികള്‍ക്കിടയില്‍ സ്ത്രീധനത്തിന്റെ വിപത്തുകളെക്കുറിച്ച് അവബോധം സൃഷ്ടിക്കുക മാത്രമാണ് പ്രശ്‌നത്തിന് ഏക പരിഹാരമെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.

ഹയര്‍ സെക്കന്ററി ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്കായി അര മണിക്കൂറെങ്കിലും സ്ത്രീധനത്തിനെതിരെ ബോധവത്ക്കരണ ക്ലാസുകള്‍ നല്‍കണമെന്ന് ത്രിവിക്രമന്‍ നായര്‍ പറയുന്നു. യുവാക്കള്‍ക്ക് മാത്രമല്ല സ്ത്രീധന വിഷയത്തില്‍ രക്ഷിതാക്കള്‍ക്കും ഉത്തരവാദിത്തമുണ്ട്. ഒരു വീട്ടില്‍ സ്ത്രീധന പീഡനം നടന്നാല്‍ വിവാഹം കഴിച്ച യുവാവിന്റെ വീട്ടുകാരാണ് 90 ശതമാനം കുറ്റക്കാരെന്ന് ത്രിവിക്രമന്‍ നായര്‍ പറയുന്നു. സ്വന്തം മകന്‍ കൂടെ കൊണ്ടുവരുന്ന പെണ്‍കുട്ടിയുടെ കാര്യത്തില്‍ അവര്‍ക്ക് ഉത്തരവാദിത്തമുണ്ട്.

വിസ്മയയെ കിരണ്‍ അടിച്ചിരുന്നതായി അയാളുടെ പിതാവ് കണ്ടതാണ്. അത് വിലക്കാന്‍ അവര്‍ തയാറായില്ല. സ്ത്രീധനം ചോദിച്ചെത്തിയവരോട് നിന്റെ പണി നോക്കി പോടാ എന്ന പറയാനുള്ള ധൈര്യം താൻ കാണിച്ചില്ല. അത് തെറ്റാണെന്ന് തനിക്ക് ബോധ്യമുണ്ടെന്നും ത്രിവിക്രമന്‍ നായര്‍ കൂട്ടിച്ചേര്‍ത്തു. അതെസമയം ഭർത്താവിൻ്റെ ആക്രമണം തെറ്റല്ല എന്നു കരുതുന്ന പൊലീസുകാർ സേനക്ക് അപമാനമെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി വ്യക്തമാക്കി. കൂടാതെ പിലീസ് ട്രെയിനിംഗ് സംവിധാനം ശക്തമാക്കണം എന്നും കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *