131-ാം രക്തദാന ക്യാമ്പ് സംഘടിച്ചു

കൊച്ചി : സി സി എസ് രക്തബന്ധുവും, ഐലന്റ് ഹാർബർ പോലീസ് സ്റ്റേഷനും, ഓൾ കേരള സീവേജ് കളക്ടിങ് & ഡിസ്‌പോസിംഗ് വർക്കേഴ്സ് യൂണിയൻ ( എഐടിയുസി) യും
എറണാകുളം ജനറൽ ആശുപത്രിയും സംയുക്തമായി 131-ാം മത് രക്തദാന ക്യാമ്പ് ഐലന്റ് ഹാർബർ പോലീസ് സ്റ്റേഷനിന്റെ ഹാളിൽ നടന്നു. ക്യാമ്പ് കൊച്ചി നഗരസഭ മുൻ മേയർ സൗമിനി ജെയിൻ ഉദ്ഘാടനം ചെയ്തു.

രക്തദാനം ചെയ്തവർക്ക് എറണാകുളം അസിസ്റ്റന്റ് പോലീസ് കമ്മിഷണർ പി രാജ് കുമാർ മെഡിക്കൽ സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. എ ഐ ടി യു സി നേതാവ് സക്കറിയ ഫെർണാണ്ടസ് അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ കൊച്ചി നഗരസഭ ഹെൽത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ടി കെ അഷ്റഫ്, ഹാർബർ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ എം എസ് ജയകുമാർ , ജനറൽ ആശുപത്രി ഡോ റോയി എബ്രഹാം, പി വി ചന്ദ്രബോസ്, രാജീവ് പള്ളുരുത്തി, കുമ്പളം രാജപ്പൻ, കെ സുരേഷ്, എ കെ ഡബ്യൂ സി ആന്റ് ഡി ഡബ്യൂ യു (എ ഐ റ്റി യു സി ) സെക്രട്ടറി പി എം അജ്മൽ, സി സി എസ് ബ്ലഡ് കോഡിനേറ്റർ അനീഷ് കൊച്ചി , ജനറൽ ആശുപത്രി ബ്ലഡ് കോഡിനേറ്റർ ദിലു ജസ്റ്റിൻ എന്നിവർ സംസാരിച്ചു. ക്യാമ്പിൽ നൂറോളം പേർ രക്തദാനം ചെയ്തു. ക്യാമ്പിന് സുൽഫി എം ആർ , ഷീജ സുധീർ, അനീഷ് യൂസഫ്, ഷാജഹാൻ എസ് എ , റെസിയ ഹനിഫ് , ഒ എ അനസ്, സി റ്റി താജുദ്ദീൻ എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *