ശ്രീലങ്കയ്‌ക്കെതിരായ ടി -20 പരമ്പര നാളെ തുടങ്ങും. ഇന്ത്യന്‍ ടീമില്‍ പരിക്കേറ്റ സൂര്യകുമാര്‍ യാദവ്, ദീപക് ചഹാര്‍, കെ എല്‍ രാഹുല്‍, എന്നിവര്‍ക്ക് ഒപ്പം വിശ്രമം അനുവദിച്ച പന്ത്, കോഹ് ലി എന്നിവരും കളിക്കില്ല. സൂര്യകുമാര്‍ യാദവിന്റെ അഭാവത്തില്‍ സഞ്ജു സാംസണ്‍ കളിക്കാന്‍ സാധ്യത ഉണ്ട്.

 
                                            