രാജ്യത്ത് കോവിഡ് മൂന്നാംതരംഗം സംഭവിക്കും; സി എസ് ഐ ആര്‍

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് മൂന്നാം തരംഗം സംഭവിക്കുമെന്ന് സിഎസ്‌ഐആര്‍ . എന്നാല്‍ തരംഗത്തിന്റെ തീവ്രത ഇപ്പോഴും അവ്യക്തമാണെന്നും, എപ്പോള്‍ സംഭവിക്കുമെന്നത് പറയാന്‍ സാധിക്കില്ലെന്നും സിഎസ്‌ഐആര്‍ മേധാവി ഡോ. ശേഖര്‍ സി മണ്ടേ ചൂണ്ടിക്കാട്ടി

ജനങ്ങള്‍ കോവിഡ് പ്രോട്ടോകോളുകള്‍ പാലിക്കുന്നതിലൂടെയും വാക്സിന്‍ സ്വീകരിക്കുന്നതിലൂടെയും മൂന്നാം തരംഗത്തിന്റെ തീവ്രത കുറക്കാന്‍ സാധിക്കും.
എന്നാല്‍ രണ്ടാം തരംഗം ഗുരുതരമായി ബാധിച്ച ജില്ലകളില്‍ മൂന്നാം തരംഗം തീവ്രമാകുകയില്ലെന്ന് ഐസിഎംആര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *