യു എന്‍ ബാലവകാശ സമ്മേളനത്തില്‍ ശ്രദ്ധേയയായ എയ്മിലിനു അല്‍ഫോന്‍സാ കോളേജിന്റെ ആദരം

പാലാ: യു എന്‍ ബാലവകാശ സമ്മേളനത്തില്‍ ആമുഖംപ്രസംഗം നടത്തി ശ്രദ്ധേയയായ എയ് മിലിന്‍ റോസ് തോമസിനെ പാലാ അല്‍ഫോന്‍സാ കോളേജ് ആദരിച്ചു.

ചടങ്ങില്‍ പാലാ രൂപത സഹായ മെത്രാന്‍ ബിഷപ്പ് മാര്‍ ജേക്കബ് മുരിക്കന്‍ ആദ്ധ്യക്ഷത വഹിച്ചു. തോമസ് ചാഴികാടന്‍ എം പി, മാണി സി കാപ്പന്‍ എം എല്‍ എ, കോളേജ് പ്രിന്‍സിപ്പാള്‍ റവ. ഡോ. റെജിനാമ്മ ജോസഫ്, കോളജ് ബര്‍സാര്‍ റവ ഡോ ജോസ് ജോസഫ്, മുനിസിപ്പല്‍ കൗണ്‍സിലര്‍ ജിമ്മി ജോസഫ്, ഇംഗ്ലീഷ് വിഭാഗം അസ്സിസ്റ്റന്റ് പ്രൊഫസര്‍ ആഷ്‌ലി തോമസ് വിദ്യാര്‍ത്ഥി പ്രതിനിധി ആന്‍ മരിയ ജോസ്, കോളേജ് ചെയര്‍പേഴ്‌സണ്‍ ഗീതിക എസ്. എന്നിവര്‍ പ്രസംഗിച്ചു.

അല്‍ഫോന്‍സാ കോളേജിലെ മുന്‍ സ്റ്റാഫ് എ ജെ ജോസെഫ് ആവിമൂട്ടിലിന്റെ കൊച്ചു മകളാണ് എയ്മിലിന്‍.

Leave a Reply

Your email address will not be published. Required fields are marked *