‘മേരി മാട്ടി മേരാ ദേശ്’ യജ്ഞം: സംസ്ഥാനത്ത് 942 അമൃതവാടികൾ ഒരുക്കും

‘മേരി മാട്ടി മേരാ ദേശ്’ യജ്ഞത്തിന്റെ ഭാഗമായി സംസ്ഥാനത്ത് 942 അമൃതവാടികള്‍ ഒരുക്കുകയും 80000 വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കുകയും ചെയ്യും. പഞ്ചായത്തുകളുടെ നേതൃത്വത്തില്‍ മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി വഴിയാണ് അമൃത് വാടികകള്‍ ഒരുക്കുക, നെഹ്‌റു യുവ കേന്ദ്ര പരിപാടികള്‍ ഏകോപിപ്പിക്കുo. നാഷണല്‍ സര്‍വീസ് സ്‌കീം, സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് ,പ്രദേശത്തെ സാംസ്‌കാരിക സ്ഥാപനങ്ങള്‍,യൂത്ത് ക്ലബുകള്‍ തുടങ്ങിയവരും പരിപാടികളില്‍ പങ്കാളികളാണ്. രാജ്യത്തിന് വേണ്ടി ധീര രക്തസാക്ഷിത്വം വഹിച്ച സ്വാതന്ത്ര്യ സേനാനികര്‍, അതിര്‍ത്തികാത്ത ധീര യോദ്ധാക്കള്‍ എന്നിവരുടെ സ്മരണക്കായി സ്മാരക ശില സ്ഥാപിക്കല്‍, ഓരോ പഞ്ചായത്ത് പ്രദേശ്ത്തും താമസക്കാരായ ജീവിച്ചിരിക്കുന്ന സ്വാതന്ത്ര്യ സമര സേനാനികള്‍, മന്‍മറഞ്ഞ സേനാനികളുടെയും രാജ്യത്തിന് വേണ്ടി മരണംവരെ പൊരുതിയ രക്തസാക്ഷികളുടെയും കുടുംബാംഗങ്ങളെ ആദരിക്കാനും നിര്‍ദേശമുണ്ട്. ഹര്‍ ഘര്‍ തിരംഘ പരിപാടിയുടെ ഭാഗമായിഎല്ലാ വീടുകളിലും പൊതുസ്ഥലങ്ങളിലും ദേശീയ പതാക ഉയര്‍ത്തും. സംസ്ഥാന തദ്വേശ സ്വയം ഭരണ വകുപ്പ് ഇതു സംബന്ധിച്ച നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. സൈനിക അര്‍ദ്ധ സൈനിക വിഭാഗങ്ങള്‍ രാജ്യത്തിന് വേണ്ടി വീര ചര്‍മം പ്രാപിച്ച സൈനികരുടെ വിധവകളെ ആദരിക്കും. പള്ളിപ്പുറം CRPF ല്‍ ആഗസ്ത് 18 ന് നടക്കുന്ന ചടങ്ങില്‍ വീരനാരികളെ ആദരിക്കും.

Leave a Reply

Your email address will not be published. Required fields are marked *