ബോളിവുഡ് കിംഗ് ഷാരൂഖാനോടൊപ്പം വമ്പൻ താരനിരയെ അണിനിരത്തി ആറ്റ്ലീ സംവിധാനം ചെയ്യുന്ന ജവാൻ ഇന്നാണ് പ്രദർശനത്തിനെത്തിയത്. വളരെ മികച്ച പ്രതികരണമാണ് ചിത്രം കണ്ടിറങ്ങിയവർ നൽകുന്നത്. എന്നാൽ ചിത്രത്തിന്റെ അണിയറ പ്രവർത്തകരുടെ മനോവിര്യം തകർക്കുന്ന ഒരു വാർത്തയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
സിനിമ പുറത്തുവന്ന് മണിക്കൂറുകൾക്കുള്ളിൽ തന്നെ ഇന്റർനെറ്റിലെ പൈറസി വെബ്സൈറ്റുകളിൽ ജവാന്റെ വ്യാജ പതിപ്പുകൾ എത്തി. റിലീസ് ചെയ്യപ്പെടുന്ന സിനിമകൾ പകർത്തി ഇന്റർനെറ്റിൽ പ്രചരിപ്പിക്കുന്നതിനെതിരെ ഗവൺമെന്റ് കർശനനടപടികൾ സ്വീകരിക്കുമെന്ന് ഉറപ്പു നൽകിയിട്ടുണ്ടെങ്കിലും ഇത്തരം സൈറ്റുകൾ ഇപ്പോഴും വ്യാപകമാണ്.
ആദ്യദിനത്തിൽ ജവാൻ ബോക്സ് ഓഫീസിൽ 76 കോടി നേടുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ വ്യാജ പതിപ്പുകൾ പ്രചരിക്കുന്നത് സിനിമയുടെ വിജയത്തെ ബാധിക്കുമോ എന്ന ആശങ്കയിലാണ് ‘ജവാന്റെ’ അണിയറ പ്രവർത്തകർ.
