കണ്ണൂര്‍: പുളളിയാംകുന്നില്‍ ഒന്നര വയസ്സുള്ള കുഞ്ഞിനെ വെട്ടികൊലപ്പെടുത്തി അച്ഛന് ആത്മഹത്യ ചെയ്തു. വെട്ടേറ്റ ഭാര്യ അഞ്ജു ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ .
മാവില വീട്ടില്‍ സതീശനാണ് കുഞ്ഞിനെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്തത്. ഇന്ന് രാവിലെയാണ് സംഭവം. കുടുംബവഴക്കിനെ തുടര്‍ന്ന് കുഞ്ഞിനെയും ഭാര്യയെയും കോടാലി കൊണ്ട് വെട്ടുകയായിരുന്നു ഇയാള്‍. ഭാര്യ അഞ്ജുവിന്റെ (39) നില ഗുരുതരമാണ്.
