മലപ്പുറം : മാലിന്യമുക്ത കോഡൂര്‍ ക്യാമ്പയിന്റെ ഭാഗമായി വിദ്യാര്‍ത്ഥികളെ ബോധവല്‍ക്കരിക്കുന്നതിന് അവര്‍ എഴുതിതീര്‍ത്ത പേന ബോക്സില്‍ നിക്ഷേപിക്കുന്ന പദ്ധതിയായ എഴുതിത്തീര്‍ത്ത സമ്പാദ്യം പദ്ധതി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റാബിയ ചോലക്കല്‍ ബോക്സില്‍ പേന നിക്ഷേപിച്ചുകൊണ്ട് ഉദ്ഘാടനം ചെയ്തു. സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികള്‍ ഉപയോഗിച്ചു തീര്‍ന്ന പേന പ്രത്യേകം തയ്യാറാക്കിയ പേന്‍ ബോക്സ് സ്ഥാപിച്ചു കൊണ്ടാണ് പദ്ധതി നടപ്പാക്കുന്നത്. ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് സ്ഥിര സമിതി അധ്യക്ഷരായ വട്ടോളി ഫാത്തിമ, ആസ്യ കുന്നത്ത്, ഗ്രാമപഞ്ചായത്ത് പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ കെ എന്‍ ഷാനവാസ് , മെമ്പര്‍മാരായ കെ ടി റബീബ്, പാന്തോടി ഉസ്മാന്‍, അജ്മല്‍ മുണ്ടക്കോട്, സമീമത്തുന്നീസ, നീലന്‍ കോഡൂര്‍, ഫൗസിയ വില്ലന്‍, ഷെരീഫ പി കെ, ശ്രീജ കാവുങ്ങല്‍, മുഹമ്മദാലി മങ്കരത്തൊടി, മുംതസ് വില്ലന്‍, കില ഫാക്കല്‍റ്റി അംഗങ്ങളായ കെ എം റഷീദ്, സക്കീന പുല്‍പ്പാടന്‍, സെക്രട്ടറി എം മധുസൂദനന്‍ എന്നിവര്‍ പങ്കെടുത്തു.

 
                                            