ഗാനമേളകളുടെ രാജകുമാരന്‍ ഇടവ ബഷീറിന് പാട്ടോര്‍മ്മകളുടെ അര്‍ത്ഥപൂര്‍ണ്ണമായ പ്രണാമം. ഭാരത് ഭവനും പ്രേം നസീര്‍ സുഹൃത് സമിതിയും ചേര്‍ന്നാണ് ഓര്‍മ്മത്തിരമാലകള്‍ എന്ന പേരില്‍ സ്മൃതി സായാഹ്നം സംഘടിപ്പിച്ചത്. പന്ന്യന്‍ രവീന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ച അനുസ്മരണ കൂട്ടായ്മ കടകംപള്ളി സുരേന്ദ്രന്‍ എം.എല്‍.എ. ഉത്ഘാടനം ചെയ്തു.
ഭാരത് ഭവന്‍ മെമ്പര്‍ സെക്രട്ടറി പ്രമോദ് പയ്യന്നൂര്‍ അനുശോചന സന്ദേശം അവതരിപ്പിച്ചു. മുന്‍ മന്ത്രി വി.എസ്.ശിവകുമാര്‍, ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍മാന്‍ പ്രേംകുമാര്‍ എന്നിവര്‍ അനുശോചന പ്രഭാഷണങ്ങള്‍ നടത്തി. ബി.ജെ.പി. സംസ്ഥാന സെക്രട്ടറി കരമന ജയന്‍, ഗായകരായ പന്തളം ബാലന്‍, പ്രവാസി ബന്ധു അഹമ്മദ്, എസ്.അമീറുദീന്‍ ലബ്ബ, തെക്കന്‍ സ്റ്റാര്‍ ബാദുഷ, പനച്ചമൂട് ഷാജഹാന്‍, സബീര്‍ തിരുമല, വാഴമുട്ടം ചന്ദ്രബാബു, ഷംനാദ് ജമാല്‍ എന്നിവര്‍ സംബന്ധിച്ചു.
ഭാരത് ഭവന്‍ നിര്‍വാഹക സമിതി അംഗം റോബിന്‍ സേവ്യര്‍ നന്ദിയും പ്രകാശിപ്പിച്ചു. വിവിധ സാംസ്‌കാരിക സംഘടനകളുടെ പ്രതിനിധികള്‍ ചടങ്ങില്‍ പങ്കെടുത്തു.
