‘അത് മനോഹരമായ ഒരു അനുഭവം ആയിരുന്നു’, കടൽത്തീരത്ത് പ്രസവിച്ച് യുവതി, വീഡിയോ​

കടൽത്തീരത്ത് പ്രസവിക്കുക എന്ന ആ​ഗ്രഹം നിറവേറ്റി യുവതി. നിക്കാരഗ്വ സ്വദേശിയായ 37കാരി ജോസി പ്യൂകോർട്ടാണ് ഫെബ്രുവരി 27ന് കടൽതീരത്ത് പ്രസവിച്ചത്. കുഞ്ഞിന് ബോധി അമോർ ഓഷ്യൻ കോർണെലിയസ് എന്നാണ് പേര് നൽകിയിരിക്കുന്നത്.

കടൽത്തീരത്ത് പ്രസവിക്കുക എന്നത് തന്റെ ഏറ്റവും വലിയ സ്വപ്നമായിരുന്നു. മാത്രവുമല്ല അതൊരു മനോഹരമായ അനുഭവമായിരുന്നെന്നും ജോസി പ്യൂകോർട്ട പറയുന്നു. നിക്കാരഗ്വയിലെ കടൽത്തീരമായ പ്ലായ മാർസെല്ലയാണ് ജോസി പ്രസവത്തിനായി തിരഞ്ഞെടുത്തത്. ഭർത്താവ് ബെന്നി കോർണെസെല്ലിയസും ജോസിയുടെ സഹായത്തിനൊപ്പമുണ്ടായിരുന്നു. പ്രസവ വേദന തുടങ്ങിയതോടെ നാലു മക്കളെയും സുഹൃത്തിന്റെ വീട്ടിലേക്ക് അയച്ച ശേഷമാണ് ഇരുവരും കടൽത്തീരത്തേക്ക് എത്തിയത്.

https://www.instagram.com/reel/CahyaogJRgR/?utm_source=ig_web_copy_link

Leave a Reply

Your email address will not be published. Required fields are marked *