വർക്കലയിൽ കത്തിക്കരിഞ്ഞ നിലയിൽ പുരുഷന്‍റെ മൃതദേഹം; ആളെ തിരിച്ചറിഞ്ഞിട്ടില്ല

തിരുവനന്തപുരം: വർക്കലയിൽ കത്തിക്കരിഞ്ഞ നിലയിൽ പുരുഷന്‍റെ മൃതദേഹം കണ്ടെത്തി. ആളെ തിരിച്ചറിഞ്ഞിട്ടില്ല. വർക്കല ഹെലിപാഡിന് സമീപം ഇന്ന് രാവിലെയാണ് കത്തിക്കരിഞ്ഞ നിലയിൽ പുരുഷന്‍റെ മൃതദേഹം കാണപ്പെട്ടത്.

വ​ർ​ക്ക​ല പോ​ലീ​സും ഫോ​റ​ൻ​സി​ക് വി​ദ​ഗ്ധ​രും സ്ഥ​ല​ത്തെ​ത്തി തെ​ളി​വു​ക​ൾ ശേ​ഖ​രി​ച്ചു. പ്ര​ദേ​ശ​വാ​സി​യാ​യ ഒ​രാ​ളെ കാ​ണാ​നി​ല്ലെ​ന്ന പ​രാ​തി പോ​ലീ​സി​ൽ ല​ഭി​ച്ചി​രു​ന്നു. മൃ​ത​ദേ​ഹം അ​യാ​ളു​ടെ​താ​ണോ​യെ​ന്ന് സ്ഥി​രി​ക​രി​ക്കാ​നാ​യി​ട്ടി​ല്ല.

Leave a Reply

Your email address will not be published. Required fields are marked *