മലപ്പുറം: റോഡ് ആക്സിഡന്റ് ആക്ഷന്‍ ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ പോലീസ്, തദ്ദേശ സ്വയം ഭരണം, മോട്ടോര്‍ വാഹനം എന്നീ വകുപ്പുകളുടെ സഹകരണത്തോടെ തിരൂര്‍ കെയര്‍വെല്‍ ഹാളില്‍ റോഡു സുരക്ഷാ സമ്മേളനം നടത്തി.
അപകട മേഖലകള്‍ കേന്ദ്രീകരിച്ച് സൈന്‍ ബോര്‍ഡുകള്‍് സ്ഥാപിക്കാനും പഞ്ചായത്ത് മുനിസിപ്പല്‍ ആസ്ഥാനങ്ങളില്‍ റോഡുസുരക്ഷ ജന ജാഗ്രതാ സദസ്സുകള്‍ സംഘടിപ്പിക്കാനും സമ്മേളനത്തില്‍ തീരുമാനമായി. ശാസ്ത്രീയമായ റോഡ് സംവിധാന കുറവ്, അനധികൃത പാര്‍ക്കിംഗുകള്‍, റോഡു കൈയേറ്റം, റോഡു പരിപാലനം എന്നിവയുടെ കാര്യത്തില്‍ ബന്ധഷെട്ടവരുടെ ശ്രദ്ധക്കുറവ് മൂലമുണ്ടാകുന്ന ഗതാഗതക്കുരുക്കിനും വാഹനാപകടങ്ങള്‍ക്കും പരിഹാരം കാണണമെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത ഡോ.കെ എം.അബ്ദു അഭിപ്രായപ്പെട്ടു.
മേഖല പ്രസിഡണ്ട് പി. അബ്ദുസലാം എന്ന ബീരാന് അധ്യക്ഷനായിരുന്നു. റാഫ് സംസ്ഥാന പ്രസിഡണ്ട് ഡോ.കെ എം.അബ്ദു ഉദ്ഘാടനം നിര്‍വ്വഹിച്ചു. റാഫ് ജില്ലാ ട്രഷറര്‍ ഹനീഫ അടിപ്പാട്ട്, വനിതാ ഫോറം മേഖല പ്രസിഡണ്ട് ഐ പി. സാജിറ, ഭാരവാഹികളായ കെ പി. ജനാര്ദ്ദനന്, കെ പി. സമീര്‍ ആരിഫ്, ബേബി ഗിരിജ, കെ.അബ്ദുല്‍ സലാം, അബ്ദുല്‍ ഖാദര്‍ കൈനിക്കര, കെപി. ദൃശ്യ, പി. ചന്ദ്രന്, പിടി. ബദറുദ്ദീന്‍, സോമന് പുന്നശ്ശേരി, കെ. രവീന്ദ്രന്, തുടങ്ങിയവര്‍ പ്രസംഗിച്ചു. മേഖല ജനറല്‍ സെക്രട്ടറി കെ റ്റി. ഹുസൈന് കുട്ടി സ്വാഗതവും വനിതാ ഫോറം സെക്രട്ടറി ഗീത തലക്കാട് നന്ദിയും പറഞ്ഞു.
