ചലച്ചിത്ര പ്രേമികള്‍ കാത്തിരുന്ന നിരവധി സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ ഒ റ്റി റ്റി യിലെത്തിയ ആഴ്ചയാണിത്. ചെറുതും വലുതുമായ നിരവധി മികച്ച ചിത്രങ്ങലാണ് ഇപ്പോള്‍ സ്ട്രീമിങ് ആരംഭിച്ചിരിക്കുന്നത്. ഒ റ്റി റ്റിയില്‍ സ്ട്രീമിങ് ആരംഭിച്ച ഏറ്റവും പുതിയ മലയാളം, തമിഴ്, ഹിന്ദി ചിത്രങ്ങള്‍ ഏതൊക്കെ എന്ന് നോക്കാം..
രഞ്ജിത്ത് സജീവ്, നേഹ നസ്ലിന് എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി സാജിദ് യാഹിയ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് ‘ഖല്‍ബ്.’ സാജിദ് യാഹിയയും സുഹൈല്‍ എം. കോയയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണങ്ങളും ഒരുക്കിയിരിക്കുന്നത്. പ്രണയ കഥ പറഞ്ഞ ഖല്‍ബ് ഒ റ്റി റ്റി യില്‍ എത്തിയിരിക്കുന്നത്.
ആമസോണ്‍ െ്രെപം വീഡിയോയിലൂടെ ഖല്‍ബ് സ്ട്രീമിങ് ആരംഭിച്ചിരിക്കുന്നത്.
വലിയ ഹൈപ്പോടെ തിയേറ്ററുകളിലേത്തിയ ചിത്രമാണ് സൂര്യ നായകനായ ‘കങ്കുവ.’ ഏകദേശം 350 കോടി ബജറ്റിലൊരുങ്ങിയ കങ്കുവ ഇതുവരെ നിര്‍മ്മിക്കപ്പെട്ടതില്‍ വച്ച് ഏറ്റവും ചെലവേറിയ ഇന്ത്യന്‍ സിനിമകളിലൊന്നാണ്. ഇപ്പോഴിതാ റിലീസ് ചെയ്ത് ഒരു മാസത്തിനുള്ളില്‍ ചിത്രം ഒടിടിയിലെത്തയിരിക്കുകയാണ്. ആമസോണ്‍ െ്രെപം വീഡിയോയിലൂടെ ഡിസംബര്‍ 8 മുതല്‍ ചിത്രം സ്ട്രീമിങ് ആരംഭിച്ചിരിക്കുന്നത്.
ക്രിസ്ത്യന്‍ ഭൂരിപക്ഷമുള്ള ഒരു കേരളീയ ?ഗ്രാമം പശ്ചാത്തലമാക്കി നാട്ടുജീവിതത്തിലെ പരസ്പര വൈരുദ്ധ്യങ്ങളെ തിരശീലയിലെത്തിച്ച ചിത്രമാണ് ഫാമിലി. വിനയ് ഫോര്‍ട്ട്, ദിവ്യ പ്രഭ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഡോണ്‍ പാലത്തറ സംവിധാനം ചെയ്ത ചിത്രമാണിത്. സോണി എന്ന കേന്ദ്ര കഥാപാത്രത്തെയാണ് വിനയ് ഫോര്‍ട്ട് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. മനോരമ മാക്സിലൂടെയാണ് ചിത്രം സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നത്.
മേജര്‍ മുകുന്ദ് വരദരാജന്റെ ജീവിതകഥ പറയുന്ന അമരന് എന്ന ചിത്രവും ഒ റ്റി റ്റി യില്‍ എത്തിയിട്ടുണ്ട്. ശിവകാര്‍ത്തികേയനും സായ് പല്ലവിയുംമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
ചിത്രം സംവിധാനം ചെയ്തത് രാജ്!കുമാര്‍ പെരിയസ്വാമിയാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. . കമല്‍ഹാസന്റെ രാജ് കമല്‍ ഫിലിംസ് ഇന്റര്‍നാഷണലിന്റെ പിന്തുണയോടെയാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. ഭുവന് അറോറ, രാഹുല്‍ ബോസ്, ലല്ലു, ശ്രീകുമാര്‍, ശ്യാമപ്രസാദ്, ശ്യാം മോഹന്‍, ഗീതു കൈലാസം, വികാസ് ബംഗര്‍, മിര്‍ സല്മാന് എന്നിവരാണ് മറ്റു പ്രധാന അഭിനേതാക്കള്‍. നെറ്റ്ഫ്ളിക്സിലാണ് ചിത്രം റിലീസ് ചെയ്തിരിക്കുന്നത്.
ഉര്‍വശി, പാര്‍വതി തിരുവോത്ത്, ഐശ്വര്യ രാജേഷ്, രമ്യ നമ്പീശന്, ലിജോമോള്‍ ജോസ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാവുന്ന ഹെര്‍ ഒ റ്റി റ്റി യില്‍ എത്തിയിരിക്കുന്നു. െ്രെഫഡേ, ലോ പോയിന്റ് എന്നീ സിനിമകള്‍ക്കു ശേഷം ലിജിന്‍ ജോസ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. അഞ്ച് സ്ത്രീകളുടെ ജീവിതത്തില്‍ നടക്കുന്ന സംഭവങ്ങളാണ് ഹെര്‍ ആവിഷ്കരിക്കുന്നത്. രാജേഷ് മാധവന്, ഗുരു സോമസുന്ദരം, പ്രതാപ് പോത്തന്, മാലാ പാര്‍വതി എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കള്‍. മനോരമ മാക്സില്‍ ചിത്രത്തിന്റെ സ്ട്രീമിംഗ് ആരംഭിച്ചിട്ടുണ്ട്.
വാസന് ബാല സംവിധാനം ചെയ്ത ആലിയ ഭട്ടിന്റെ ആക്ഷന്‍ ത്രില്ലര്‍ ചിത്രമായ ജിഗ്ര ഒ റ്റി റ്റി യില്‍ സ്ട്രീമിംഗ് ആരംഭിച്ചിട്ടുണ്ട്. നെറ്റ്ഫ്ളിക്സിലാണ് ചിത്രം റിലീസ് ചെയ്തിരിക്കുന്നത്. തടവില്‍ നിന്ന് തന്റെ സഹോദരനെ രക്ഷിക്കാനുള്ള ഒരു യുവതിയുടെ ദൗത്യമാണ് ചിത്രത്തിന്റെ പ്രമേയം. മോണിക്ക, ഓ മൈ ഡാര്‍ലിംഗ് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ വാസന് ബാല സംവിധാനം ചെയ്ത ചിത്രത്തില്‍, വിദേശ ജയിലില്‍ അന്യായമായി തടവിലാക്കപ്പെട്ട സഹോദരന് അങ്കുറിനെ, രക്ഷിക്കാന്‍ ദൃഢനിശ്ചയം ചെയ്യുന്ന സത്യ എന്ന കഥാപാത്രമായാണ് ആലിയ ഭട്ട് ചിത്രത്തിലെത്തിയിരിക്കുന്നത്.
ദുല്‍ഖര്‍ സല്‍മാനെ നായകനായി വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്ത ഏറ്റവും പുതിയ തെലുങ്ക് ചിത്രം ‘ലക്കി ഭാസ്കര്‍’ ഒ ടി ടിയിലെത്തിയിട്ടുണ്ട്. പീരീഡ് ഡ്രാമ ത്രില്ലറായ ചിത്രത്തില്‍ ഒരു ബാങ്ക് ജോലിക്കാരനായാണ് ദുല്‍ഖര്‍ ഈ ചിത്രത്തില്‍ എത്തിരിക്കുന്നത്. 19801990 കാലഘട്ടത്തിലെ മുംബൈ നഗരത്തിന്റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ലക്കി ഭാസ്കറിന്റെ രചനയും നിര്‍വഹിച്ചിരിക്കുന്നത് വെങ്കി അറ്റ്ലൂരിയാണ്. ഒരു സാധാരണ ബാങ്ക് ജീവനക്കാരനില്‍ നിന്നും മള്‍ട്ടി മില്യണറായി മാറുന്ന ഭാസ്കറിന്റെ കഥയാണ് ചിത്രം പറയുന്നത്. നെറ്റ്ഫ്ളിക്സില്‍ ലക്കി ഭാസ്കര്‍ സ്ട്രീമിംഗ് ആരംഭിച്ചിട്ടുണ്ട്. തെലുങ്കിനു പുറമെ മലയാളം, തമിഴ്, ഹിന്ദി ഭാഷകളിലും ചിത്രം ലഭ്യമാണ്.
സൈജു കുറുപ്പിനെ പ്രധാന കഥാപാത്രമാക്കി നൗഷാദ് സാഫ്രോണ്‍ സംവിധാനം ചെയ്ത ചിത്രമാണ് ‘പൊറാട്ട് നാടകം’. സമൂഹത്തിലെ സമീപകാല സംഭവങ്ങളില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ട് ആക്ഷേപഹാസ്യമായി ഒരുക്കിയ ചിത്രം ഒക്ടോബര്‍ 18നാണ് തിയേറ്ററിറിലെത്തിയത്. തിയേറ്ററില്‍ സമ്മിശ്ര പ്രതികരണം നേടിയ ചിത്രം ഒ ടി ടിയില്‍ പ്രദര്‍ശനം ആരംഭിച്ചിട്ടുണ്ട്. ആമസോണ്‍ െ്രെപം വീഡിയോയിലൂടെ സിനിമ പ്രേമികള്‍ക്ക് ചിത്രം ആസ്വദിക്കാനാകും.
നീരജ് പാണ്ഡെ സംവിധാനം ചെയ്ത സിക്കന്ദര്‍ കാ മുഖദ്ദര്‍ ഒടിടിയില്‍ റിലീസ് ചെയ്തിട്ടുണ്ട്. അവിനാശ് തിവാരി, ദിവ്യ ദത്ത്, തമന്ന ഭാട്ടിയ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. നെറ്റ്ഫ്ളിക്സിലൂടെയാണ് ചിത്രത്തിന്റെ സ്ട്രീമിംഗ് നടക്കുന്നത്.
കിഷോര്‍, കനി, കൃഷ്ണ കുലശേഖരന് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘പാരച്യൂട്ട്’ ഒ റ്റി റ്റി യില്‍ പ്രദര്‍ശനം ആരംഭിച്ചിട്ടുണ്ട്. രണ്ടു കുട്ടികളുടെ തിരോധാനത്തെ പ്രേമയമാക്കിയാണ് റാസു രഞ്ജിത്ത് ഈ ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. കൃഷ്ണ കുലശേഖരന് ആണ് ചിത്രത്തിന്റെ നിര്‍മാണം. കാളി വെങ്കട്ട്, ശരണ്യ രാമചന്ദ്രന്, ബാവ ചെല്ലദുരൈ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ശ്രീധര്‍ കെ എഴുതിയ പാരച്യൂട്ടിന് സംഗീതം നല്‍കിയത് യുവന് ശങ്കര്‍ രാജയാണ്. ഓം നാരായണ്‍ ഛായാഗ്രഹണവും റിച്ചാര്‍ഡ് കെവിന് എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു. ഡിസ്നി+ ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രം റിലീസ് ചെയ്തിരിക്കുന്നത്.
Pls Watch: https://youtu.be/tgsXx4q0J7U?si=9LMpOenWy0q2w-cx

 
                                            