ഓട്ടം മുട്ടിയ ഡ്രൈവേഴ്സിന് അരി വിതരണം ചെയ്ത് വാട്സാപ്പ് കൂട്ടായ്മ

കുറ്റിച്ചൽ: കോവിഡ് 19 വാട്സപ്പ് കുട്ടായ്മയുടെ കീഴിൽ സുമനസുകളുടെ സഹായത്താൽ കുറ്റിച്ചലിലെ ഓട്ടോ ഡ്രൈവേഴ്സിന് വേണ്ടി ഷാജിയും, ടെമ്പോ,ട്രാക്സ് ഡ്രൈവേഴ്സിന് വേണ്ടി ബിനുവും , ടാക്സി ഡ്രൈവേഴ്സിന് വേണ്ടി രാധാകൃഷ്ണനും, ഗുഡ്സ്, ടിപ്പർ  ഡ്രൈവേഴ്സിന് വേണ്ടി പരീതും ഏറ്റുവാങ്ങി. വിവിധ വിഭാഗത്തിൽപെട്ട ഡ്രൈവർമാരായ 171 പേർക്ക് കോവിഡ് പ്രോട്ടോകോൾ പ്രകാരം അരി വിതരണം ചെയ്തു. അരി വിതരണത്തിൻ്റെ ഉത്ഘാടനം നെയ്യാർ ഡാം പോലീസ് സബ് ഇൻസ്പെക്ടർ  ശശികുമാരൻ നായർ നിർവ്വഹിച്ചു.  കോവിഡ് കുട്ടായ്മയിലെ അംഗങ്ങൾ സന്നിഹിതരായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *