ഐ.സി.സി ടെസ്റ്റ് റാങ്കിംഗില്‍ ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുംറ നാലാം സ്ഥാനത്തെത്തി. ആര് അശ്വിന് രണ്ടാം സ്ഥാനത്ത് തുടരുകയാണ്. ശ്രീലങ്കയ്ക്കെതിരെയുള്ള മികച്ച പ്രകടനമാണ് ബുംറയെ നാലാം സ്ഥാനത്ത് എത്തിക്കാന്‍ കാരണമായത്. എന്നാല്‍ ഐ.സി.സി ടെസ്റ്റ് റാങ്കിംഗില്‍ മുന്നിലായിരുന്ന വിരാട് കോഹ്ലി അഞ്ച് സ്ഥാനം താഴേക്കിറകുകയാണ് ഉണ്ടായത്. ഇപ്പോള്‍ റാങ്കിംഗില്‍ കൊഹ്ലിക്ക് ഒമ്പതാം സ്ഥാനം മാത്രം. റാങ്കിംഗില്‍ ഒന്നാം സ്ഥാനത്ത് ഓസീസ് നായകന് പാറ്റ് കമ്മിന്‍സാണ്.
