വിഎം സുധീരന്‍ രാജിവെച്ചത് ശരിയായ നടപടിയല്ല; ഉമ്മന്‍ ചാണ്ടി

കോട്ടയം: കെപിസിസി രാഷ്ട്രീയകാര്യ സമിതിയില്‍ നിന്ന് വിഎം സുധീരന്‍ രാജിവെച്ചത് ശരിയായ നടപടിയല്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ ചാണ്ടി. അദ്ദേഹത്തിന്റെ സാന്നിധ്യം രാഷ്ട്രീയകാര്യ സമിതിയില്‍ വേണമെന്ന

വേണമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. അതേസമയം സുധീരന്റെ രാജി വേദനിപ്പിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പ്രതികരിച്ചു. ഏത് സാഹചര്യത്തിലാണ് അദ്ദേഹം രാജിവെച്ചതെന്ന് അറിയില്ല. സുധീരനെ നേരില്‍ കണ്ട്ചര്‍ച്ച നടത്തുമെന്നും വിഡി സതീശന്‍ പറഞ്ഞു. അനാരോഗ്യം കാരണമാണ് സുധീരന്റെ രാജിയെന്നാണ് കെപിസിസി പ്രസിഡണ്ട് കെ സുധാകരന്‍ പറഞ്ഞത്. സുധീരന്റെ രാജിക്കത്ത് വായിച്ചിട്ടില്ല. എന്താണ് അതിനകത്ത് എന്ന് അറിയില്ല. അനിവാര്യമായ സാഹചര്യത്തിലാണ് സുധീരന്‍ രാജിവെച്ചതെങ്കില്‍ കുറ്റപ്പെടുത്താനാകില്ലെന്നും കെ സുധാകരന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *