ലക്‌നൗ: നിയമസഭാ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നോടിയായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് ഉത്തര്‍പ്രദേശില്‍. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പാര്‍ട്ടി യോഗങ്ങളില്‍ അമിത് ഷാ പങ്കെടുക്കും.
സംസ്ഥാനത്ത് വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ അമിത് ഷാ ഇന്ന് ഉദ്ഘാടനം ചെയ്യും. പതിനൊന്നരയോടെ ലക്‌നൗവില്‍ എത്തുന്ന അമിത് ഷാ ആദ്യം യു പി ഫോറന്‍സിക് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കാമ്പസിന് തറക്കല്ലിടും. മിര്‍സാപൂരിലെ പൊതുപരിപാടിയിലും ഷാ പങ്കെടുക്കും. തെരഞ്ഞെടുപ്പിലേക്ക് കടക്കാനിരിക്കുന്ന സംസ്ഥാനത്തെ പാര്‍ട്ടി പ്രവര്‍ത്തനം കാര്യക്ഷമമാക്കുക എന്നത് ഷായുടെ സന്ദര്‍ശനത്തിലെ പ്രധാന ഉദ്ദേശമാണ്.
