തിരുവനന്തപുരം: തന്നെ കുടുക്കാൻ ഗൂഢാലോചന നടക്കുന്നതായി മാധ്യമ പ്രവർത്തകൻ എം വി നികേഷ് കുമാർ. സ്വർണ്ണ കടത്ത് കേസുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തൽ പുറത്ത് വന്ന പശ്ചാത്തലത്തിലാണ് നികേഷ് കുമാറിന്റെ പ്രതികരണം.
സ്വപ്‌ന സുരേഷിനെ കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ല. സ്വപ്ന സുരേഷും ഷാജ് കിരണും കൂടി തന്നെ കുടുക്കാനാണ് ശ്രമിക്കുന്നത്. സ്വപ്‌നയുടെ അഭിമുഖം എടുക്കണമെന്ന് ആവശ്യപ്പെട്ടാണ് ഷാജ് കിരൺ തനിക്ക് മെസേജ് അയച്ചത്. അഭിമുഖത്തിന്റെ പേര് പറഞ്ഞത് തന്നെ കുടുക്കാൻ ലക്ഷ്യമിട്ടാണ്. തന്ത്രപൂർവം തന്നെ പാലക്കാട്ട് എത്തിക്കാനായിരുന്നു ശ്രമം. ബോധപൂർവമായ ഗൂഢാലോചനയാണ് ഇക്കാര്യത്തിൽ നടന്നത്. സ്വപ്‌നക്കും ഷാജ് കിരണിനും പിന്നിൽ മറ്റു ചിലരുള്ളതായി സംശയിക്കുന്നുവെന്നും നികേഷ് കുമാർ വ്യക്തിമാക്കി.
