കര്‍ണാടക ;കേരളത്തില്‍ കോവിഡ് വ്യാപനം രൂക്ഷമായതോടെ കര്‍ണാടക അതിര്‍ത്തിയലൂടെ ആര്‍ടിപിസി ആര് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചവര്വര്ക്ക് മാത്രം പ്രവേശനം. ഇതോടെ അതിര്‍ത്തി ഗ്രാമങ്ങളിലുള്ളവര്‍ പ്രയാസത്തിലായി. കോവിഡ് പരിശോധനയ്ക്ക് ഇന്ന് മുതല്‍ തലപ്പാടിയില്‍ കാസര്‍കോട് ജില്ലാ ഭരണകൂടം മൊബൈല്‍ ടെസ്റ്റിങ്ങ് യൂനിറ്റ് ഏര്‍പ്പെടുത്തും.
നിയന്ത്രണങ്ങള്‍ക്കെതിരെ തലപ്പാടി അതിര്‍ത്തിയില്‍ പ്രതിഷേധത്തിന് സാധ്യതയുണ്ട്. കര്‍ണാടകയിലേക്ക് പോകുന്നവര്‍ക്ക് 72 മണിക്കൂറിനകം എടുത്ത ആര്‍ടി-പി.സി.ആര് നെഗറ്റീവ് പരിശോധന ഫലം നിര്‍ബന്ധമാണ്. തിങ്കളാഴ്ച അതിര്‍ത്തിയില്‍ പരിശോധന കര്‍ശനമാക്കിയിരുന്നു. ഇതോടെ യാത്രക്കാരും നാട്ടുകാരും പ്രതിഷേധിച്ചു.
കര്‍ണാടകയില്‍ നിന്നും കേരളത്തിലേക്ക് വരുന്ന വാഹനങ്ങളെ ദേശീയ പാതയില്‍ തടഞ്ഞായിരുന്നു യുവജന സംഘടനകളുടെ പ്രതിഷേധം.
