കൊടകര കുഴല്‍പ്പണകേസ് ; രണ്ടുപേര്‍ കൂടി പിടിയില്‍

തൃശൂര്‍ : കൊടകര കുഴല്‍പ്പണക്കേസില്‍ രണ്ട് പേര്‍ കൂടി പിടിയിലായി. പതിനഞ്ചാം പ്രതി ഷിഖിലും ഇയാള്‍ക്ക് ഒളിക്കാന്‍ താവളമൊരുക്കിയ റാഷിദുമാണ് പൊലീസ് കസ്റ്റഡിയിലായത്.

സംഭവശേഷം ഒളിവിലായിരുന്ന ഇരുവരെയും തിരുപ്പതിയില്‍ നിന്നാണ് പിടികൂടിയത്. കേസില്‍ നിര്‍ണായകമായ പല വിവരങ്ങളും ഷിഖിലില്‍ നിന്നും ലഭിക്കുമെന്നാണ് അന്വേഷണ സംഘം പ്രതീക്ഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *