കളമശ്ശേരി തീപിടിത്തം സംബന്ധിച്ച് കിന്‍ഫ്രയോട് റിപ്പോര്‍ട്ട് തേടി ജില്ലാകലക്ടര്‍

കളമശ്ശേരിയിലെ ഗ്രീന്‍ ലീഫ് എന്ന കമ്പനിയില്‍ ഉണ്ടായ തീപിടുത്തത്തില്‍ കിന്‍ഫ്രയുടെ റിപ്പോര്‍ട്ട് തേടി ജില്ലാ കളക്ടര്‍. സുഗന്ധദ്രവ്യങ്ങള്‍ നിര്‍മിക്കുന്ന കമ്പനിയാണ് ഗ്രീന്‍ ലീഫ്. തീപിടുത്തമുണ്ടായ കെട്ടിടത്തിന്റെ സുരക്ഷാക്രമീകരണങ്ങള്‍ പാലിച്ചോയെന്നും തീപിടുത്തം ഉണ്ടാകാനുള്ള സാഹചര്യം അറിയിക്കണമെന്നും കിന്‍ഫ്രയിക്ക് കലക്ടര്‍ നിര്‍ദേശം നല്‍കി. തീപിടുത്തം ഉണ്ടാകുമ്പോള്‍ സ്ഥലത്ത് ജോലിക്കാര്‍ ഉണ്ടായിരുന്നുവെങ്കിലും സംഭവത്തില്‍ ആളപായം ഒന്നും തെന്നേയില്ല. ജീവനക്കാരെല്ലാം സുരക്ഷിതമായി ഒരിടത്തേക്ക് മാറ്റുകയായിരുന്നു. കമ്പനി ജീവനക്കാരും ഫയര്‍ഫോഴ്‌സും ഉള്‍പ്പെടെ 51 പേരെയാണ് കെമിക്കല്‍ പരിക്കുകളുമായി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *